Manasotsavam: മാനസ് ഷാർജയുടെ മാനസോത്സവം സംഘടിപ്പിച്ചു
Manasotsavam 2023: ഉച്ചയ്ക്കുശേഷം നടന്ന സാംസ്കാരിക സമ്മേളനം എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പർ ഗണേഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഷാർജ: മന്നം സാംസ്കാരിക സമിതി (ഷാർജ മാനസ്) സംഘടിപ്പിച്ച മാനസോത്സവം 2023 വാർഷിക ആഘോഷം ഞായറാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ രാവിലെ മുതൽ കലാപരിപാടികളും ഓണസദ്യയും ഗാനമേളയും സംഘടിപ്പിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന സാംസ്കാരിക സമ്മേളനം എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പർ ഗണേഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീ പ്രേമചന്ദ്രൻ എംപി യും പങ്കെടുത്ത യോഗത്തിൽ ഈ വർഷത്തെ ഭാരത കേസരി മന്നത്ത് പത്മനാഭൻ മെമ്മോറിയൽ അവാർഡ് ഡോക്ടർ സോമൻ ആർ പിള്ളയ്ക്കുംരാമകഥാ ശ്രേഷ്ഠക് പുരസ്കാരം ശ്രീ. അണ്ടൂർ ശ്രീകുമാറിനും സമ്മാനിച്ചു.
Also Read: കുവൈത്തിൽ 10 മേഖലകളിൽ ഈ വർഷം സമ്പൂർണ്ണ സ്വദേശിവത്കരണം
ചടങ്ങിൽ മാനസ്സ് പ്രസിഡണ്ട് റെജി മോഹൻ നായർ , ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ എം എൻ , ആക്ടിംഗ് ട്രഷറർ അനിൽകുമാർ, രക്ഷാധികാരി രഘുകുമാർ മണ്ണൂരേത്ത്, പ്രോഗ്രാം കൺവീനർ അഭിലാഷ് കുമാർ , വനിതാ വിഭാഗം കൺവീനർ ഡോ. ദേവി സുമ എന്നിവരും പങ്കെടുത്തിരുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...