ദുബായ്: ദുബായിൽ 2020 മുതല്‍ സ്വാകാര്യ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതുവര്‍ഷം മുതല്‍ പുതിയ ഡിസൈനിലുള്ള നമ്പര്‍പ്ലേറ്റുകള്‍ വാഹന ഉടമകള്‍ക്ക് നല്‍കി തുടങ്ങുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിഅറിയിച്ചിട്ടുണ്ട്.


വണ്ടികളുടെ രജിസ്‌ട്രേഷന്‍ സമയത്തും രജിസ്‌ട്രേഷന്‍ പുതുക്കുന്ന സമയത്തും വാഹനയുടമകള്‍ക്ക് വേണമെങ്കില്‍ നമ്പര്‍പ്ലേറ്റുകള്‍ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്താന്‍ സാധിക്കും. 


ഗവണ്മെന്‍റ്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ജൂലായ് മാസം മുതല്‍ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാണ്.


സ്വകാര്യവ്യക്തികളുടെ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് മാറ്റാൻ 2020 ജനുവരി വരെയാണ് കാലാവധി. 



ഇരട്ട കോഡുകൾ ഉൾപ്പെടുത്തി തയാറാക്കിയിരിക്കുന്ന ചെറിയ നമ്പർപ്ലേറ്റുകൾക്ക് 35 ദിർഹവും നീളമുള്ള നമ്പർ പ്ലേറ്റുകൾക്ക് 50 ദിർഹവുമാണ് നിരക്ക്. 


ബായ് ബ്രാൻഡ്, നമ്പർ, കോഡ് എന്നീ മൂന്ന് ഘടകങ്ങൾ ചേർത്ത് ഡിസൈൻ ചെയ്തവയാണ് പുതിയ നമ്പർ പ്ലേറ്റുകൾ. 


bb നമ്പർ പ്ലേറ്റ് മാറ്റാൻ bbtraffic.rta.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. നമ്പർ പ്ലേറ്റ് ഉൾപ്പെടെയുള്ള വാഹനത്തിന്‍റെ വിവരങ്ങൾ നല്‍കിയാല്‍ നടപടികൾ ഓൺലൈനായി പൂര്‍ത്തിയാക്കാവുന്നതാണ്.


വിവരങ്ങള്‍ നല്‍കിയ ശേഷം ഏതുതരത്തിലുള്ള നമ്പർ പ്ലേറ്റ് വേണമെന്ന് തിരഞ്ഞെടുക്കുക. ദുബായ് എന്ന നിറമുള്ള ലോഗോ വേണമെങ്കിൽ അതിനുള്ള അധികപണം നൽകുക.


നമ്പർ പ്ലേറ്റ് തിരഞ്ഞെടുത്ത് കഴിഞ്ഞാൽ അത് ലഭിക്കേണ്ട ആർ.ടി.എ. യുടെ സേവനകേന്ദ്രം ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക


വെബ്‌സൈറ്റ് വഴി തന്നെ പണമടയ്ക്കാം. ഇതിനുശേഷം ആർ.ടി.എ.യുടെ സേവനകേന്ദ്രത്തിലെത്തി പഴയ പ്ലേറ്റ് കൈ മാറി പുതിയ പ്ലേറ്റ് സ്വന്തമാക്കാം.