സൗദിയിൽ പകർച്ചപ്പനി: പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി
ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയിൽ പകർച്ചപ്പനി വ്യാപിച്ചത്. മുഴുവൻ ആളുകളും വാക്സിൻ എടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
സൗദി അറേബ്യയിൽ പകർച്ചപ്പനി വ്യാപകമാകുന്നു. പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയിൽ പകർച്ചപ്പനി വ്യാപിച്ചത്. മുഴുവൻ ആളുകളും വാക്സിൻ എടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, വിറയൽ, തലവേദന, പേശിവേദന, തുടങ്ങിയവയാണ് പകർച്ചപ്പനിയുടെ പ്രധാന രോഗ ലക്ഷണങ്ങൾ. രോഗബാധിതരുടെ ശ്വാസോച്ഛാസത്തിലൂടെ സമീപത്തുള്ളവരിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്.ഈ സാഹചര്യത്തിലാണ് അധികൃതർ മാസ്ക് നിർബന്ധമാക്കിയത്.