അജ്‌മാൻ: അജ്മാനിലെ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 16 ഫ്ലാറ്റുകൾ കത്തിനശിച്ചു. മാത്രമല്ല 13 കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ദുബായിൽ സെപ്റ്റംബറിൽ‌ അധ്യയനം തുടങ്ങുന്ന സ്വകാര്യ സ്കൂളുകള്‍ ഈ മാസം 28 ന് തുറക്കും


സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അൽ നയീമിയ ഏരിയയിലെ 15 നിലയുള്ള പാർപ്പിടസമുച്ചയത്തിലാണ്  അഗ്നിബാധയുണ്ടായത്. തീ പടരാൻ തുടങ്ങിയ ഉടൻതന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കുകയും താമസക്കാരെ മുഴുവനും ഒഴിപ്പിക്കുകയും ചെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.


Also Read: Raisins: കുതിർത്ത ഉണക്കമുന്തിരി വെള്ളം ആരോഗ്യത്തിന് ബെസ്റ്റാ, ശീലിച്ചോളൂ


ഫ്ലാറ്റുകളിലെ സാധന സാമഗ്രികളെല്ലാം വെന്തു വെണ്ണീറായി. കെട്ടിടത്തിൽ കൂളിങ് പ്രക്രിയ നടത്തിവരുന്നതായും അഗ്നിബാധയുടെ കാരണം അന്വേഷിക്കുന്നതായും പോലീസ് ഓപറേഷൻസ് ഡയറക്ടർ ജനറൽ മേജർ അബ്ദുള്ള സെയ്ഫ് അൽ മത്രൂഷി അറിയിച്ചു. കെട്ടിടത്തിലെ അഗ്നിബാധയുടെ വിഡിയോയും ചിത്രങ്ങളും അജ്മാൻ പൊലീസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയിൽ ഫ്ലാറ്റുകൾ കത്തി നശിച്ചതായി കാണാൻ കഴിയും. ഇവിടെ ഇന്ത്യക്കാരുൾപ്പെടെ നിരവധി പ്രവാസികള്‍ താമസിക്കുന്നുണ്ട്. പാർപ്പിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ കർശനമായും പാലിക്കണമെന്ന് പോലീസ് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.