മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ അതായത് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചുട്ടുപൊള്ളി യുഎഇ; താപനില 50 ഡിഗ്രി കടന്നു!


 


ഉച്ച മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൂ​ര്യപ്രകാശം നേ​രിട്ട് പതിക്കുന്ന രീതിയില്‍ പുറംജോ​ലികള്‍ ചെ​യ്യു​ന്ന​വ​ര്‍ ര​ണ്ടു മാ​സ​ക്കാ​ലം ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ലു മ​ണി​വ​രെ ജോ​ലി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണമെന്നാണ് നിർദ്ദേശം. ഈ നിയന്ത്രണം ആഗസ്റ്റ് 31 വ​രെ​യാ​ണ് ഉള്ളത്. 


Also Read: ലക്ഷ്മി ദേവിയുടെയും കുബേരൻ്റെയും ദിശയിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വയ്ക്കരുത്!


 


ചൂ​ട് ഉയരുന്ന ജൂ​ലൈ, ആഗസ്റ്റ് മാ​സ​ങ്ങ​ളി​ല്‍ പു​റ​ത്ത് സൈ​റ്റു​ക​ളി​ല്‍ ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ലു​മ​ണി​വ​രെ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി ചെ​യ്യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് മ​ന്ത്രാ​ലയം ഉ​ത്ത​ര​വിറക്കിയിട്ടുണ്ട്   ഇത് പരിശോധിക്കാനായി കൂ​ടു​ത​ല്‍ ഉദ്യോഗസ്ഥരെ മ​ന്ത്രാ​ല​യം നി​യ​മി​ക്കും.  ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 2012 ലെ നിയമം 36 ലെ ആർട്ടിക്കിൾ അനുശാസിക്കുന്ന പ്രകാരം മൂന്ന് മാസം വരെ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ചുമത്താനുള്ള നിയമവും ആർട്ടിക്കിളിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.