കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍ നിരത്തിലിറക്കാന്‍ അബുദാബി
കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതിന്‍റെ തോത് കുറയ്ക്കുന്നതിനായാണ് പ്രകൃതി സൗഹാര്‍ദ്ദ ഗതാഗത സംവിധാനത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി
അബുദാബി: അബുദാബിയില്‍ ഈ വര്‍ഷം അവസാനത്തോടെ ആയിരത്തോളം ഹൈബ്രിഡ് ടാക്‌സികള്‍ നിരത്തിലിറക്കും.
കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതിന്‍റെ തോത് കുറയ്ക്കുന്നതിനായാണ് പ്രകൃതി സൗഹാര്‍ദ്ദ ഗതാഗത സംവിധാനത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇലക്ട്രിക്, പെട്രോള്‍ എന്‍ജിനുകളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളായിരിക്കും ഇവ. 907 ടൊയോട്ട കാംറി ഹൈബ്രിഡ് കാറുകളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറങ്ങുന്നത്.
പോയ വര്‍ഷത്തില്‍ തവാസലിന്‍റെ അന്‍പത്തിയഞ്ചിലധികം ഇലക്ട്രോണിക് കാറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അബുദാബിയില്‍ സേവനം നടത്തിയിരുന്നു.
വിവിധ ഏജന്‍സികളിലായി 6,147 ടാക്‌സികളാണ് അബുദാബി നിരത്തുകളില്‍ സേവനം നടത്തുന്നത്. ഹൈബ്രിഡ് സംവിധാനത്തിലേക്ക് വരുമ്പോള്‍ ഇന്ധന ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.