UAE: യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിമരുന്ന് കൈവശം വച്ച 6 പേർ അറസ്റ്റിൽ
UAE: പ്രത്യേക ഓപ്പറേഷനിലൂടെയാണ് ലഹരിമരുന്ന് കടത്തിയവരെ പിടിച്ചത്. മാത്രമല്ല ലഹരിമരുന്ന് ഒളിപ്പിക്കുന്നതിനിടെയായിരുന്നു പ്രതികളെ കയ്യോടെ അറസ്റ്റു ചെയ്‌തത്
അബുദാബി: അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 107 കിലോഗ്രാം ഹാഷിഷും ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈനുമാണ് പോലീസ് പിടിച്ചെടുത്തത്. ലഹരിമരുന്ന് കൈവശം വെച്ച ആറുപേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തതായി ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ താഹിര്‍ ഗാരിബ് അല്‍ ദാഹിരി വ്യക്തമാക്കി. പിടിയിലായത് അറബ് ഏഷ്യന്‍ വംശജരാണ്.
Also Read: മയക്കുമരുന്ന് ഉപയോഗിച്ചതിന് അറബ് വംശജന് പിഴ വിധിച്ച് യുഎഇ കോടതി
സീക്രട്ട് ഹൈഡിങ്‌സ് എന്ന് പേരിട്ട പ്രത്യേക ഓപ്പറേഷനിലൂടെയാണ് ലഹരിമരുന്ന് കടത്ത് തടഞ്ഞത്. പ്രതികൾ ലഹരിമരുന്ന് വിവിധ സ്ഥലങ്ങളിലായാണ് ഒളിപ്പിച്ചിരുന്നത്. മാത്രമല്ല ലഹരിമരുന്ന് ഒളിപ്പിക്കുന്നതിനിടെയായിരുന്നു പ്രതികളെ കയ്യോടെ പിടികൂടിതും. ലഹരിമരുന്ന് വേട്ടയുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. കഴിഞ്ഞ മാര്‍ച്ചില്‍ 150 മില്യണ്‍ ദിര്‍ഹം വിലയുള്ള 1.5 ടണ്‍ ഹെറോയിനും പിടിച്ചെടുത്തിരുന്നു.
Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്..! വീഡിയോ വൈറൽ
മയക്കുമരുന്ന് ഉപയോഗിച്ചതിന് അറബ് വംശജന് പിഴ വിധിച്ച് യുഎഇ കോടതി
മയക്കുമരുന്ന് ഉപയോഗിച്ചതിന് അറബ് വംശജന് യുഎഇ കോടതി പിഴ വിധിച്ചു. 60,000 ദിര്‍ഹമാണ് കോടതി പിഴയായി വിധിച്ചത്. ഇയാൾ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് മയക്കുമരുന്ന് വാങ്ങാനായി പണം കൈമാറിയത്. ഈ മയക്കുമരുന്ന് സ്വന്തം ഉപയോഗത്തിനാണ് ഓണ്‍ലൈനിലൂടെ വാങ്ങിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി പിഴ വിധിക്കുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദുബായ് പൊലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ഇയാളുടെ വീട്ടിൽ പരിശോധനക്കെത്തുകയും തുടർന്ന് ഇയാളുടെ കാറും പരിശോധിച്ചിരുന്നു.
Also Read: Grah Gochar 2022: ഡിസംബർ അവസാന ആഴ്ച ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും, ലഭിക്കും വൻ ധനലാഭം!
കൂടാതെ ഇയാളുടെ യൂറിന്‍ സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചിരുന്നു. ശേഷം നടന്ന ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. മാത്രമല്ല ഇയാൾ ഏഷ്യയില്‍ നിന്നുള്ള പ്രൊഫഷണല്‍ ഡീലറുമായി മയക്കുമരുന്ന് വാങ്ങുന്നതുമായി ബന്ധപ്പട്ട് ആശയ വിനിമയം നടത്തിയിരുന്നതായും അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. ഇയാൾ ഇതിനായി വാട്സപ്പിലൂടെയായിരുന്നു ബന്ധപ്പെട്ടത്. ഡീലര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത് കസ്റ്റമേഴ്സുമായി കൂടിക്കാഴ്ച്ച നടത്താതെയാണ്. മാത്രമല്ല ഇയാൾ ഡീലറിന് എടിഎം വഴിയാണ് പണം നല്‍കിയതെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഡീലര്‍ ആവശ്യപ്പെട്ട സ്ഥലത്തെത്തുകയും മയക്കുമരുന്ന് വാങ്ങുകയുമായിരുന്നുവെന്ന് കേസിലെ പ്രതി വെളിപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...