മസ്കറ്റ്: വരുമാന വര്‍ദ്ധനവും അലക്ഷ്യമായുള്ള കാര്‍ പാര്‍ക്കിംഗും ഒഴിവാക്കുന്നതിനായി നഗരത്തിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍ പെയ്ഡ് പാര്‍ക്കിംഗ് സോണുകളാക്കി മാറ്റാന്‍ ഒമാന്‍ സര്‍ക്കാരിന്‍റെ തീരുമാനം. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്ന് വരെയും വൈകിട്ട് നാല് മുതല്‍ രാത്രി ഒന്‍പത് വരെയും 90091 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാണ് പണം അടയ്ക്കേണ്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന റൂവി-സിബിഡി, അല്‍ ഖുവൈര്‍, ഖുറം എന്നിവിടങ്ങളിലാകും കൂടുതല്‍ പെയ്ഡ് പാര്‍ക്കിംഗ് സ്ഥാപിക്കുക. എന്നാല്‍ ഇത് നിലവില്‍ വരുന്നതോടെ പ്രദേശങ്ങളിലെ താമസക്കാര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും, വ്യവസായ സ്ഥാപനങ്ങള്‍ക്കും മാസത്തില്‍ വലിയ തുക പാര്‍ക്കിംഗിന് മാത്രമായി ചിലവാക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


മസ്കറ്റ് നഗരസഭ കഴിഞ്ഞ വര്‍ഷവും പാര്‍ക്കിംഗ് നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. അന്ന് പാര്‍ക്കിംഗ് നിരക്ക് മിനിറ്റിന് 100 ബൈസയായിരുന്നു. 


തലസ്ഥാന നഗരിയോട് ചേര്‍ന്നുള്ള ഖുറം കൊമേഷ്യല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസം മുതല്‍ പാര്‍ക്കിങ്ങിനു പണം ഈടാക്കിത്തുടങ്ങുകയും ചെയ്തു.