ദുബായ്: ദുബായില്‍ താമസിക്കുന്നവരോട് ഒപ്പം താമസിക്കുന്നവരുടെ പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ അടിയന്തര നിര്‍ദേശം നൽകിയിട്ടുണ്ട്. ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ച്ക്കകം മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച നിര്‍ദേശം ലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്റാണ് പുറപ്പെടുവിച്ചത്.  റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ദുബായ് റസ്റ്റ് എന്ന ആപ്പ് വഴിയാണ് താമസക്കാര്‍ ഒപ്പം കഴിയുന്നവരുടെ വിശദ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതുസംബന്ധിച്ച്  ദുബായ് എമിറേറ്റില്‍ കെട്ടിടം വാടകയ്ക്ക് എടുത്ത് താമസിക്കുന്നവര്‍, ഫ്‌ളാറ്റുകള്‍ സ്വന്തമായുള്ളവര്‍, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്റുകള്‍ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്‌കൈട്രാക്‌സിന്റെ മികച്ച എയർലൈൻ പുരസ്ക്കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്


ഒപ്പം താമസിക്കുന്ന കുടുംബാംഗങ്ങളുടേയും മറ്റുള്ളവരുടേയും പേരു വിവരങ്ങള്‍ അവരുടെ എമിറേറ്റ്‌സ് ഐഡി ഉള്‍പ്പെടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന വിവരം അനുസരിച്ച് ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ സഹിതമാകും ഇനി മുതല്‍ വാടക കരാറുകള്‍ തയ്യാറാക്കുക എന്നാണ്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത പേരുകള്‍ ഇതില്‍ നിന്ന് ഒഴിവാക്കാനും കഴിയും. 2020 ല്‍ യുഎഇയില്‍ ഒന്നിച്ച് താമസിക്കാന്‍ കഴിയുന്നവരുടെ നിയമത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. അവിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ ഒന്നിച്ച് താമസിക്കുന്നതിന് വിലക്കുണ്ടായിരുന്നത് ഇതോടെ ഒഴിവായി. ഇതിന്റെ തുടര്‍ച്ചയായാണ് ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാനുള്ള കർശന നിർദ്ദേശം പുറത്തിറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.