Kuwait City: ഇത്തവണ NEET പരീക്ഷ   കുവൈറ്റിലും നടത്തും. ഇന്ത്യക്ക് പുറത്ത് കുവൈറ്റില്‍ മാത്രമാണ് പരീക്ഷ കേന്ദ്രമുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ  വര്‍ഷങ്ങളായുള്ള  പരിശ്രമത്തിന്‍റെ ഫലമായാണ്‌ NEET (National Eligibility cum Entrance Test) പരീക്ഷാ  കേന്ദ്രത്തിന് അനുമതി നേടിയെടുക്കാനായത്‌.  ഇതോടെ  കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി. കാരണം കോവിഡ് പ്രതിസന്ധിയുടെ കാലത്ത്   നീറ്റ്  പരീക്ഷ  (NEET Exam 2021) എഴുതുവാനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുക എന്നത് കനത്ത  വെല്ലുവിളിയായിരുന്നു.


അതേസമയം,  കുവൈറ്റില്‍  NEET പരീക്ഷാ കേന്ദ്രത്തിന്  അനുമതി നേടിയെടുക്കാനായി പരിശ്രമിച്ച  ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനെ ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി അഭിനന്ദിച്ചു. 


Also Read: NEET UG 2021 : നീറ്റ് യുജി പരീക്ഷ തിയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു


ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റിയുടെ പ്രസ്താവന: -


ഗള്‍ഫിലെ ഇന്ത്യക്കാരായ ‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ (പ്രത്യേകിച്ച്‌) കുവൈറ്റിലെ ആശങ്കാകുലരായ മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും ചിരകാല സ്വപ്നമായ NEET EXAM CENTRE കുവൈറ്റിന്‍റെ മണ്ണില്‍ സാധ്യമാക്കി തന്ന, ഇന്ത്യക്കാരുടെ വിഷമതകളും ആകുലതകളും മനസ്സിലാക്കി, ശക്തമായ ഇടപെടലുകള്‍ നടത്തി വരുന്ന ആദരണീയനായ ഇന്ത്യന്‍ സ്ഥാനപതി ബഹു. സിബി ജോര്‍ജ്ജ്‌ അവര്‍കള്‍ക്ക്‌ ഓ.ഐ.സി.സി കുവൈറ്റ്‌ നാഷണല്‍ കമ്മിറ്റിയുടെ സ്നേഹം നിറഞ്ഞ ഹ്യദയാശംസകള്‍; അഭിനന്ദനങ്ങള്‍!!!


അതേസമയം,  കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി  പാലിച്ചുകൊണ്ട്  ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.  ഇത്തവണ ആകെ 198 നഗരങ്ങളിലായാണ് പരീക്ഷ നടത്തുന്നത്.  സാമൂഹിക അകലം ഉറപ്പാക്കി  പരീക്ഷ നടത്തുവാന്‍ വേണ്ടി  പരീക്ഷാ നടത്തുന്ന  നഗരങ്ങളുടെ  എണ്ണം   155ല്‍ നിന്ന് 198 ആക്കി വര്‍ധിപ്പിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.