Saudi Arabia: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് പുതിയ ചാനൽ വരുന്നു
Saudi News: രാജ്യം ആതിഥേയത്വം വഹിക്കുന്ന ഇവൻറുകളുടെയും എക്സിബിഷനുകളുടെയും കോൺഫറൻസുകളുടെയും എണ്ണം വർധിച്ചിച്ചു കൊണ്ടിരിക്കുകയാണ്
റിയാദ്: സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യം പുതിയ ചാനൽ ആരംഭിക്കുന്നതായി റിപ്പോർട്ട്. ‘സൗദി നൗ’ എന്ന പേരിൽ പുതിയ ചാനൽ ആരംഭിക്കുന്നതായി വാർത്താവിതരണ മന്ത്രിയും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ യൂസഫ് അൽദോസരിയാണ് വ്യക്തമാക്കിയത്.
Also Read: സൗദിയില്‍ രണ്ട് സൈനിക ഉദ്യോസ്ഥരുടെ വധശിക്ഷ നടപ്പാക്കി
ഇത് റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷെൻറ ചാനൽ പാക്കേജിന്റെ ഭാഗമാണെന്നും എല്ലാ ഔദ്യോഗിക വിനോദപരിപാടികളും പ്രവർത്തനങ്ങളും പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഔദ്യോഗിക ചാനലായി ഇത് മാറുമെന്നും മന്ത്രി അറിയിച്ചു. പ്രധാന ഇവൻറുകളുടെയും കോൺഫറൻസുകളുടെയും ഭൂപടത്തിൽ രാജ്യത്തിന്റെ പ്രമുഖ സ്ഥാനം പ്രതിഫലിപ്പിക്കുന്ന രീതിയിൽ ചാനൽ ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കാൻ യോജിപ്പിലും ഐക്യത്തിലും പ്രവർത്തിക്കുന്ന എല്ലാ സർക്കാർ, സ്വകാര്യ ഏജൻസികൾക്കും മന്ത്രി നന്ദി അറിയിക്കുകയുമുണ്ടായി.
Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..
‘സൗദി നൗ’ ചാനൽ ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കവും റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി പൂർത്തിയാക്കിയതായി സൗദി റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ സിഇഒ മുഹമ്മദ് ബിൻ ഫഹദ് അൽ ഹാരിതി അറിയിച്ചു. രാജ്യത്ത് നടക്കുന്ന ഇവൻറുകൾ, ആഘോഷങ്ങൾ, സംഭവങ്ങൾ എന്നിവ അതിലൂടെ കാഴ്ചക്കാർക്ക് സമർപ്പിക്കുമെന്നും ഇവൻറുകൾ നേരിട്ട് കവർ ചെയ്യാൻ സമയം അനുവദിക്കുകയും സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമുകളുമായി സംയോജിച്ച് ഏറ്റവും വലിയ വിഭാഗത്തിലെത്താനും പ്രേക്ഷകരുമായി ആശയവിനിമയം നടത്തുമെന്നും. ചാനലിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനുമായി വിവിധ കക്ഷികളുമായി പങ്കാളിത്തമുണ്ടാക്കുന്നതിനും അതോറിറ്റി ശ്രമിച്ചിട്ടുണ്ടെന്നും സിഇഒ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: റേഷൻ കാർഡ് ഉടമകൾക്ക് ബമ്പർ ലോട്ടറി, സൗജന്യ ഗോതമ്പ് അരി എന്നിവയ്‌ക്കൊപ്പം പഞ്ചസാരയും!
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും ഇവൻറുകൾ, ആഘോഷങ്ങൾ, എക്‌സിബിഷനുകൾ, കോൺഫറൻസുകൾ എന്നിവയുടെ കവറേജിനുള്ള വർധിച്ചു വരുന്ന ആവശ്യകതയുടെ വെളിച്ചത്തിലാണ് പുതിയ ചാനലിന്റെ സമാരംഭം. രാജ്യം ആതിഥേയത്വം വഹിക്കുന്ന ഇവൻറുകളുടെയും എക്സിബിഷനുകളുടെയും കോൺഫറൻസുകളുടെയും എണ്ണം വർധിച്ചിച്ചു കൊണ്ടിരിക്കുകയാണ്. 2022 ൽ 5,650 ഇവൻറ് ലൈസൻസുകളാണ് നൽകിയത്. ഇത് 2021 നെ അപേക്ഷിച്ച് 367 ശതമാനം വർധനവാണെന്നും സിഇഒ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...