UAE Salary Hike: ശമ്പളം വൈകിയാൽ തൊഴിൽ സ്ഥാപനങ്ങൾക്കെതിരെ നടപടി; കർശന നിയമവുമായി യുഎഇ
തൊഴിൽ, ശമ്പള സുരക്ഷയുടെ സുരക്ഷയുടെ ഭാഗമായാണ് ഹ്യൂമൻ റിസോഴ്സ് , സ്വദേശിവത്കരണ മന്ത്രാലയം പുതിയ നിമയങ്ങൾ പ്രഖ്യാപിക്കുന്നത്. നിയമങ്ങൾ കർശനമായി പാലിക്കാത്തവർക്ക് വലിയ നടപടികൾ നേരിടേണ്ടിവരും.
തൊഴിലാളികളുടെ വേതന സുരക്ഷയുടെ കാര്യത്തിൽ യുഎഇയിൽ കർശനമായ നിയമങ്ങളാണുള്ളത്. ഇന്‍ഷുറൻസ് അടക്കമുള്ള കാര്യങ്ങളിൽ ഇക്കാലം വരെയും യുഎഇയുടെ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് വലിയ വില നൽകേണ്ടിവരും. ഇപ്പോൾ വേതന ലഭ്യത സമയത്ത് അല്ലെങ്കിൽ പെർമിറ്റ് അടക്കം റദ്ദാകുമെന്ന നിലപാട് എടുത്തിരിക്കുകയാണ് തൊഴിൽ മന്ത്രാലയം. ഇക്കൊല്ലത്തെ മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് നടപടി.
പതിനേഴ് ദിവസം വരെ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് വൈകിയാൽ തൊഴിൽ പെർമിറ്റ് കമ്പനികൾക്ക് പുതുക്കി ലഭിക്കില്ല. എല്ലാ മാസവും തൊഴിലാളികൾക്ക് മൂന്നാം തിയതിക്കുള്ളിൽ വേതന സുരക്ഷാ പദ്ധതിവഴി ബാങ്ക് അക്കൗണ്ടിലൂടെ ശമ്പളം നൽകണം. ശമ്പളം നൽകേണ്ട തിയതി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടാൽ സ്ഥാപനങ്ങൾക്ക് നോട്ടീസ് അയക്കും. പതിനേഴ് ദിവസം പിന്നിട്ടാൽ കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകും. ഇതിൽ വിസ, പെർമിറ്റ് എന്നിവ റദ്ദാക്കുന്ന നടപടികൾ വരെ എടുത്തേക്കാം.
Read Also: NEET Exam: നീറ്റ് പരീക്ഷയ്ക്ക് ഗൾഫിൽ ആകെ എട്ട് കേന്ദ്രങ്ങൾ; യുഎഇയിൽ മൂന്ന്
തൊഴിൽ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും നടപടികളെത്തുക. 500 പേരിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ഒന്നര മാസത്തിലധികമുള്ള ശമ്പളമുടക്കം ഉണ്ടായാൽ പ്രോസിക്യൂഷന്‍ നടപടികൾ നേരിടേണ്ടിവരും. എന്നാല്‍ 50 തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് വീഴ്ച വരുത്തുന്നതെങ്കിൽ അവ ആദ്യ ഘട്ടത്തിൽ നിരീക്ഷണ വിധേയമാക്കും. പിന്നീട് താക്കീത് നൽകും. നിയമ ലംഘനങ്ങള്‍ നിരന്തരം ആവർത്തിച്ചാൽ ശക്തമായ പിഴയും വിലക്കുമടക്കം നേരിടേണ്ടിവരും. കമ്പനികളെ നിരീക്ഷിക്കുന്നതിനായി സ്ഥിരം സംവിധാനങ്ങൾ മന്ത്രാലയം കൊണ്ടുവന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...