അബുദാബി: കുട്ടികളുടെ നിയമത്തിൽ യാതൊരു വിട്ടു വീഴച്ചക്കും തയ്യാറാവാതെ അബുദാബി (Abu Dhabi). ഇനി മുതൽ കാറിൽ കുട്ടികളെ ഇരുത്തി ഷോപ്പിങ്ങിനോ മറ്റ് ആവശ്യങ്ങൾക്കോ പുറത്ത് പോയാൽ മാതാപിതാക്കൾക്കായിരിക്കും പിഴ.10 വര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കാർ നിർത്തി പുറത്തേക്കിറങ്ങുമ്പോൾ കുട്ടികളെ വണ്ടിയിലിരുത്തുന്നത് നിത്യ സംഭവമായി മാറിയതിന് പിന്നാലെയാണ് നടപടികൾ ഭരണകൂടം കർശനമാക്കിയത്. നിരീക്ഷണത്തിനായി പ്രത്യേകം സംവിധാനങ്ങളുണ്ടായിരിക്കും.


ALSO READ: COVID Vaccine സംസ്ഥാനത്ത് ഒരു കോടിയലധികം ഡോസുകൾ നൽകിയെന്ന് ആരോഗ്യ വകുപ്പ്


വിഷയത്തിൽ ഒരു വിട്ടു വീഴ്ചയുമുണ്ടാകില്ലെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഷോപ്പിങ്ങിനോ മറ്റേതെങ്കിലും കാരണത്താലോ വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോകുന്നത് ശിക്ഷാര്‍ഹമാണ്.


ALSO READ: Kerala COVID Update : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം 200 കടന്നു, കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നു


മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാത്തനിലയില്‍ കുട്ടികളെ വാഹനങ്ങളില്‍ ഇരുത്തുന്നത്​ അപകടകരമാണ്. വീട്ടുവളപ്പിലോ മറ്റു സ്ഥലങ്ങളിലോ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികളെ ഇരുത്തിപ്പോകരുത്​. മരണം ഉള്‍പ്പെടെ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടയാക്കാമെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ബാലാവകാശ നിയമമനുസരിച്ചാണ് ശിക്ഷ നല്‍കുക.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.