Saudi News: ഇനി ഖത്തറിലേക്കും യുഎഇയിലേക്കും യാത്രാസമയം ഒരു മണിക്കൂർ കുറയും
സൗദിയെ മറ്റ് ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഗതാഗതം തുറന്നതായി റിപ്പോർട്ട്. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിൽനിന്ന് അൽ ഉഖൈർ വഴി ഖത്തർ അതിർത്തിയായ സൽവയിലേക്കുള്ള റോഡ് സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഉൗദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസാണ് ഉദ്ഘാടനം ചെയ്തത്.
റിയാദ്: സൗദിയെ മറ്റ് ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഗതാഗതം തുറന്നതായി റിപ്പോർട്ട്. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിൽനിന്ന് അൽ ഉഖൈർ വഴി ഖത്തർ അതിർത്തിയായ സൽവയിലേക്കുള്ള റോഡ് സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഉൗദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസാണ് ഉദ്ഘാടനം ചെയ്തത്.
Also Read: അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രം മാർച്ച് ഒന്നുമുതൽ പൊതുജനങ്ങൾക്കായി തുറക്കും
കിഴക്കൻ സൗദിയെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ് ഈ റോഡ്. ഇതിന് 66 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഓരോ ദിശയിലേക്കും ഇരട്ട പാതകളോട് കൂടിയ റോഡ് മൊത്തം 19.9 കോടി റിയാൽ ചെലവിലാണ് നിർമ്മിച്ചത്. റോഡുകൾ നിർമ്മിക്കുന്നതിലും ഗതാഗത മാർഗങ്ങൾ വർധിപ്പിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും ഭരണകൂടത്തിന്റെ ശ്രമങ്ങളെ ഉദ്‌ഘാടന സമയത്ത് ഗവർണർ പ്രശംസിച്ചു. മാത്രമല്ല ഗതാഗതം സുഗമമാക്കുന്നതിന് സഹായകമാകുന്ന പദ്ധതി നടപ്പാക്കുന്നതിൽ റോഡ് അതോറിറ്റി നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയുമുണ്ടായി.
Also Read: മാർച്ച് മാസം ഈ രാശിക്കാർ പൊളിക്കും; കരിയറിലുണ്ടാകും വൻ നേട്ടം, നിങ്ങളും ഉണ്ടോ?
ഭരണകൂടം പൗരന്മാർക്കും താമസക്കാർക്കും ആശ്വാസം നൽകുന്ന എല്ലാ കാര്യങ്ങളും കണക്കിലെടുത്ത് നടപ്പാക്കുന്നുവെന്നും രാജ്യത്തിലെ പ്രധാന, ബ്രാഞ്ച് റോഡ് ശൃംഖലകളുടെ നിർമാണം അതിലുൾപ്പെടുന്നുവെന്നും ഗവർണർ വ്യക്തമാക്കി. ജുബൈൽ ഗവർണറേറ്റിലെ വ്യവസായിക നഗരവും മറ്റ് നിരവധി വ്യവസായിക നഗരങ്ങളും അതിർത്തി ക്രോസിങുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് പുതിയ റോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗത, ലോജിസ്റ്റിക് മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസിർ അൽജാസിർ അറിയിച്ചു.
Also Read: 200 വർഷങ്ങൾക്ക് ശേഷം ഒരേസമയം 3 രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം കരിയറിലും ബിസിനസിലും പുരോഗതി!
ഇതിലൂടെ ഇനി ഖത്തർ, യുഎഇ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മണിക്കൂർ യാത്രാസമയം കുറയും എന്നാണ് റിപ്പോർട്ട്. ട്രാൻസിറ്റ് ട്രക്കുകളുടെ പോക്ക് നഗരപ്രദേശത്തിന് പുറത്തുള്ള രാജ്യത്തിന്റെ അതിർത്തി ക്രോസിങുകളിലേക്കും പ്രദേശങ്ങളിലേക്കും എളുപ്പമാക്കും. ഇത് വ്യവസായിക നഗരങ്ങളും അതിർത്തി ക്രോസിങ്ങുകളും തമ്മിലുള്ള യാത്രാസമയം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.