നിപാ വൈറസ്: സംസ്ഥാനത്തിന് കൈത്താങ്ങായി വിപിഎസ് ഹെല്‍ത്ത് ഗ്രൂപ്പ്
അബുദാബി: നിപാ വൈറസ് പ്രതിരോധത്തിന് സംസ്ഥാനത്തിന് കൈത്താങ്ങായി ഒന്നേമുക്കാല്‍ കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ കേരളത്തിലെത്തിച്ചു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയറില്‍ നിന്ന് സ്വന്തം വിമാനത്തിലാണ് അദ്ദേഹം സുരക്ഷാ ഉപകരണങ്ങള്‍ എത്തിച്ചത്.
പിപിഇ കിറ്റ്, എന്‍ 95 മാസ്‌കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലയര്‍ മാസ്‌കുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് എത്തിച്ചതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
കാര്‍ഗോ വഴി അയക്കുന്നത് കാലതാമസം നേരിടും എന്നതിനാലാണ് പാസഞ്ചര്‍ ഫ്ലൈറ്റിൽ ഉപകരണങ്ങള്‍ എത്തിച്ചത്. കോഴിക്കോട്ടുകാരനും ഡോക്ടറുമായ ഷംഷീറിന്‍റെ ഈ ഉദ്യമം പ്രശംസനയീയമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.