ജര്‍മ്മനിയിലേക്കുള്ള നഴ്സ് റിക്രൂട്ട്മെന്റ്; ഏപ്രിൽ 29ന് ഇൻഫർമേഷൻ സെഷൻ നടത്തുമെന്ന് നോർക്ക
നാനൂറോളം പേര്‍ക്ക് ജര്‍മനിയിലെ ജീവിത-തൊഴില്‍ സാഹചര്യങ്ങളും ഇന്റര്‍വ്യൂ സംബന്ധമായ വിശദാശംങ്ങളും ജര്‍മന്‍ ഉദ്യോഗസ്ഥരില്‍ നിന്നും നേരിട്ട് മനസ്സിലാക്കുന്നതിനാണ് `ഇന്‍സൈറ്റ് 2022` എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ രാവിലെ 11 നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയിമെന്‍റ് ഏജൻസിയുമായി സഹകരിച്ച് മലയാളി നഴ്സുമാർക്ക് ജർമനിയിലേക്ക് ജോലി ലഭിക്കുന്നതിനായുള്ള റിക്രൂട്ട്മെന്റിന്റെ ഇന്‍ഫർമേഷൻ സെഷൻ ഏപ്രിൽ 29ന് നടക്കും. നാനൂറോളം പേര്‍ക്ക് ജര്‍മനിയിലെ ജീവിത-തൊഴില്‍ സാഹചര്യങ്ങളും ഇന്റര്‍വ്യൂ സംബന്ധമായ വിശദാശംങ്ങളും ജര്‍മന്‍ ഉദ്യോഗസ്ഥരില്‍ നിന്നും നേരിട്ട് മനസ്സിലാക്കുന്നതിനാണ് 'ഇന്‍സൈറ്റ് 2022' എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ രാവിലെ 11 നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐ.എ.എസ്, ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി ഇന്റര്‍നാഷണല്‍ അഫേഴ്‌സ് ഡയറക്ടര്‍ മാര്‍ക്കുസ് ബിര്‍ച്ചര്‍, ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ പ്രതിനിധികളായ ഉള്‍റിക് റെവെറി, ബജോണ്‍ ഗ്രൂബെര്‍,ഹോണറേറി കോണ്‍സുല്‍ ഡോ. സയീദ് ഇബ്രാഹിം എന്നിവര്‍ സംസാരിക്കും.
Read Also: ദുബായിൽ ഇ-സ്കൂട്ടറുകൾക്ക് അനുമതി; സൗജന്യ പെർമിറ്റിനായി വെബ്സൈറ്റ് വഴി അപേക്ഷിക്കാം
നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി നന്ദിയും പറയും. ഉച്ചക്ക് 12.45 മുതല്‍ രണ്ട് മണിവരെയാണ് ജര്‍മന്‍ ഉദ്യോഗസ്ഥരും ഉദ്യോഗാര്‍ഥികളുമായുള്ള ആശയവിനിമയം നടക്കുന്നത്.
നിലവില്‍ ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും ഇന്‍ഫര്‍മേഷന്‍ സെഷനില്‍ നടക്കും. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ജര്‍മന്‍ ഭാഷയില്‍ ബി1, ബി2 ലവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുമായി പരിപാടിയില്‍ എത്താവുന്നതാണ്.
Read Also: Covid Restrictions: കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കി കുവൈത്ത്
ഷോര്‍ട്ടു ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ മേയ് നാല് മുതല്‍ പതിമൂന്ന് വരെ തിരുവനന്തപുരത്ത് നടക്കും. ജര്‍മനിയില്‍ നിന്നും എത്തുന്ന പ്ലെയ്സ്മെന്റ് ഓഫീസര്‍മാരുടെ സംഘമാണ് ഇന്റര്‍വ്യൂ നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറിലധികം നഴ്‌സുമാര്‍ക്ക് ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ സൗജന്യമായി ജര്‍മന്‍ ഭാഷാ പരിശീലനം നല്‍കും.
ബി 1 ലവല്‍ പ്രാവീണ്യം നേടുന്ന മുറക്ക് ഇവര്‍ക്ക് ജര്‍മനിയിലേക്ക് വിസ അനുവദിക്കും. തുടര്‍ന്ന് ജര്‍മനിയില്‍ അസിസ്റ്റന്റ് നഴ്സ് ആയി ജോലി ചെയ്തുകൊണ്ട് തന്നെ ബി 2 ലവല്‍ ഭാഷാ പ്രാവീണ്യം നേടി രജിസ്റ്റേര്‍ഡ് നഴ്സ് ആയി മാറാം. ഇതിനുള്ള പഠന-പരിശീലനങ്ങളും സൗജന്യമായി ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...