Saudi News: സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം മുൻപത്തേക്കാൾ വർധിച്ചു
Saudi News: ജൂലൈ ആഗസ്റ്റ് സെപ്റ്റംബർ മാസത്തിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
റിയാദ്: സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം മുന്നത്തേക്കാളും വർധിച്ചതായി റിപ്പോർട്ട്. 2024 ജൂലൈ, ആഗസ്റ്റ്, സെപ്തംബറിൽ മാത്രം രാജ്യത്താകെയുള്ള ട്രെയിൻ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592 ആയിട്ടുണ്ട്.
Also Read: പെർമിറ്റില്ലാത്ത വിദേശ ട്രക്കുകളെ വിലക്കി സൗദി
ഇതോടെ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ നഗരങ്ങൾക്കുള്ളിൽ മാത്രമുള്ള ട്രെയിൻ സർവിസ് ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 60,72,813 ഉം വലിയ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 28,91,779 ആണ്. ഇതേ കാലയളവിൽ 78.5 ലക്ഷം ടൺ ചരക്കുകളുടെയും ധാതുക്കളുടെയും കടത്തും ട്രെയിൻ സർവീസ് വഴി നടന്നിട്ടുണ്ട്.
Also Read: പി പി ദിവ്യയുടെ ജാമ്യം: എഡിഎം നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ചരക്ക് കടത്തിന്റെ തോത് 20 ശതമാനം വർധിച്ചിട്ടുണ്ട്. പൊതുഗതാഗത രംഗത്തെ കാർബൺ ബഹിര്‍ഗമന തോത് കുറയ്ക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന സുരക്ഷിതമായ ഗതാഗത മാർഗമാണ് ട്രെയിനുകൾ. വിഷൻ 2030 ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സൗദിയിലെ റെയിൽ ഗതാഗതം സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.