Fuel Price: OPEC തീരുമാനത്തിന് പിന്നാലെ കുവൈത്തില്‍ എണ്ണവില ഉയരുന്നു
കുവൈത്തില്‍ അസംസ്കൃത എണ്ണവില ഉയരുന്നു....
Kuwait: കുവൈത്തില്‍ അസംസ്കൃത എണ്ണവില ഉയരുന്നു....
ചൊവ്വാഴ്ച അസംസ്കൃത എണ്ണവില (Crude Oil) ബാരലിന് 68.98 ഡോളര്‍ ആണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചത്തെ വിലയില്‍ നിന്നും 1.91 ഡോളര്‍ ഉയര്‍ന്നാണ് ഈ നില കൈവരിച്ചത്. 2020ല്‍ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് ജനുവരിയിലാണ്. 63.27 ഡോളറായിരുന്നു ഉയര്‍ന്നവില.
2014നു ശേഷം എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നിട്ടില്ല. കുവൈത്തിന്‍റെ (Kuwait) മുഖ്യ വരുമാനമായ എണ്ണവില കൂപ്പുകുത്തിയതോടെ സാമ്പത്തിക സ്ഥിതി താളം തെറ്റിയ കുവൈത്ത് കമ്മി നികത്താന്‍ കടമെടുക്കുകയാണ്. എന്നാല്‍, എണ്ണവില വര്‍ദ്ധനവ് രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ.
എണ്ണവിലയില്‍ ഇപ്പോള്‍ ഗണ്യമായ പുരോഗതിയുണ്ടായത് കുവൈത്ത് ഉള്‍പ്പെടെയുള്ള എണ്ണ ഉല്പാദക രാജ്യങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 2020 മാര്‍ച്ച് മുതലാണ് ആഗോള വിപണിയില്‍ എണ്ണവില ഇടിയാന്‍ തുടങ്ങിയത്.
അതേസമയം, കഴിഞ്ഞ 4ന് ചേര്‍ന്ന OPEC യോഗം കൈക്കൊണ്ട നിര്‍ണ്ണായക തീരുമാനം എണ്ണ ഉല്പാദക രാജ്യങ്ങള്‍ക്ക് ഗുണകരമാണ്. ഉത്പാദന വെട്ടിക്കുറവ് തുടരാനായിരുന്നു ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഒപെക് പ്ലസ് കൂട്ടായ്മയുടെ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയർന്നു,
Also read: Fuel Price: സാമ്പത്തിക സ്ഥിതി മോശം, കേരളം ഇന്ധന നികുതി കുറയ്ക്കില്ല, തീര്‍ത്തുപറഞ്ഞ് ധനമന്ത്രി
ആവശ്യക്കാര്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഉല്‍പ്പാദനം കൂട്ടണമെന്ന് പല രാജ്യങ്ങളും ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രതിദിന ഉത്‌പാദനം കുറച്ച് എണ്ണവില ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് OPEC രാജ്യങ്ങള്‍ സ്വീകരിച്ചിരിയ്ക്കുന്നത്. കോവിഡ് കാലത്ത് എണ്ണ ഉത്പാദക രാജ്യങ്ങള്‍ നേരിട്ട പ്രതിസന്ധിയെ മറികടക്കാനാണ് ഈ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...