മസ്ക്കറ്റ്: കൊവിഡ് പ്രതിരോധ വാക്‌സിന്റെ 25 ലക്ഷം ഡോസ് ബുക്ക് ചെയ്തതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. ഈ വാക്സിൻ ഡോസുകൾ ഓഗസ്റ്റ് അവസാനത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴത്തെ ഈ അടിയന്തര സാഹചര്യത്തില്‍ ഉയര്‍ന്ന വില നല്‍കിയാണ് വാക്‌സിന്‍ (Covid Vaccine) ബുക്ക് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ശ​ർ​ഖി​യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വാ​ർ​ഷി​ക പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കവേയാണ് ആരോഗ്യമന്ത്രി (Oman) പറഞ്ഞത്. വാക്സിനേഷൻ രോ​ഗ​വ്യാ​പ​നം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളി​ൽ ഒ​ന്നാണെന്നും ഒ​മാ​നി​ൽ ഇ​തു​വ​രെ ര​ണ്ടു ല​ക്ഷ​ത്തി​ൽ കു​റ​വ്​ ഡോ​സ്​ വാ​ക്​​സി​ൻ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 


Also Read: ഇന്ത്യയുമായി ഒരു വ്യാപാരത്തിനുമില്ല; മലക്കംമറിഞ്ഞ് Imran Khan 


വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ൻ​നി​ര കമ്പനികളുമായി ധാരണയിൽ എത്തിയിരുന്നുവെങ്കിലും വാ​ക്​​സി​നു​ക​ൾ (Covid Vaccine) യാ​ഥാ​ർത്​ഥ്യ​മാ​യ​തോ​ടെ ക​മ്പ​നി​ക​ൾ രാ​ജ്യ​ങ്ങ​ളു​മായും WHO യുമായുള്ള ധാരണകൾ തെറ്റിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  അതുകൊണ്ടുതന്നെ 25 ലക്ഷം ഡോസ് നൽകാമെന്ന് ധാരണയിലേർപ്പെട്ട കമ്പനി തെറ്റിക്കില്ലെന്നാണ് കരുതുന്നതെന്നും  ഡോ. അഹമ്മദ് അല്‍ സഈദി അറിയിച്ചു. 


മാത്രമല്ല കാര്യക്ഷമതയും സുരക്ഷയും ഉള്‍പ്പെടെ എല്ലാവിധ മാനദണ്ഡങ്ങളും പാലിക്കുന്ന വാക്‌സിനുകളാണ് ഒമാന്‍ തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊവിഡ് (Covid19) വ്യാപനം ക്രമാതീതമാകുന്ന പശ്ചാത്തലത്തില്‍ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കായിക പരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്വകാര്യ മേഖലകളിലുള്ള ക്ലബ്ബുകള്‍ക്കും സംഘടനകള്‍ക്കും ഈ നിയമം ബാധകമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക