Oman: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാന്‍
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ച് ഒമാന്‍. സുപ്രീം കമ്മിറ്റിയാണ് ഇളവുകള്‍ക്ക് അനുമതി നല്കിയിരിയ്ക്കുന്നത്.
Muscat: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ച് ഒമാന്‍. സുപ്രീം കമ്മിറ്റിയാണ് ഇളവുകള്‍ക്ക് അനുമതി നല്കിയിരിയ്ക്കുന്നത്.
പള്ളികളില്‍ ഒരേസമയം ഇനി 100 പേര്‍ക്കു വരെ പ്രവേശിക്കാം. അഞ്ചു നേരത്തെ നിസ്‌കാര സമയങ്ങളില്‍ മാത്രമായിരിക്കും പള്ളികളില്‍ പ്രവേശനം. എന്നാല്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് അനുമതിയില്ല.
എല്ലാ ഗവര്‍ണറേറ്റുകളിലെയും ചില വാണിജ്യ സ്ഥാപനങ്ങളില്‍ രാത്രി 8 മുതല്‍ പുലര്‍ച്ചെ 4 വരെ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കി.എന്നാല്‍ കടകള്‍, റസ്റ്ററന്റുകള്‍, കഫെകള്‍, കോംപ്ലക്സുകള്‍ എന്നിവിടങ്ങളില്‍ ആകെ ശേഷിയുടെ 50% പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിയന്ത്രണം തുടരും. 12വയസ്സില്‍ കുറഞ്ഞ കുട്ടികള്‍ക്ക് വ്യാപാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടാവില്ല
ആളുകള്‍ ഒത്തുചേരുന്ന മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍, എക്സിബിഷനുകള്‍, വിവാഹ ഹാളുകള്‍, എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കി. ഇവിടങ്ങളില്‍ ആകെ ശേഷിയുടെ 30% പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയുള്ളൂ. എത്രവലിയ ഹാളാണെങ്കിലും 300ല്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടില്ല.
മാസ്ക്, സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങള്‍ ചടങ്ങുകളില്‍ പാലിക്കപ്പെടുകയും വേണം.
കൂടാതെ, തൊഴിലുടമയില്‍ നിന്നുള്ള രേഖ ഹാജരാക്കിക്കൊണ്ട് ഒമാനില്‍ താമസിച്ച് മറ്റ് GCC രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നതിനും അനുവാദം നല്‍കിയിട്ടുണ്ട്.
Also Read: UAE: വിദേശികള്‍ക്ക് 100% നിക്ഷേപത്തോടെ ബിസിനസ് തുടങ്ങാം, നിയമഭേദഗതി പ്രാബല്യത്തില്‍
ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയും സുരക്ഷാ നിബന്ധനകളും പാലിച്ചും പൊതു ഇടങ്ങളിലും ബീച്ചുകളിലും പബ്ലിക് പാര്‍ക്കുകളിലും പ്രവേശിക്കാം. 50% ആളുകളെ വെച്ച് ജിമ്മുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും, ഔട്ട്ഡോര്‍ ഗ്രൂപ്പ് സ്‍പോര്‍ട്സിനും സുപ്രീം കമ്മറ്റി അനുവാദം നല്‍കിയിട്ടുണ്ട്.
Also Read: ജൂലൈ ഒന്ന് മുതൽ അബുദാബിയിൽ ക്വാറന്റൈൻ ഒഴിവാക്കാനൊരുങ്ങി അധികൃതർ
അതേസമയം, കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും വിദേശികള്‍ക്കുള്ള പ്രവേശനവിലക്ക് തുടരുകയാണ്. ഇന്ത്യയില്‍ നിന്ന് നേരിട്ട് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിത കാലത്തേയ്ക്കാണ് നീട്ടിയത്. ഇന്ത്യക്കു പുറമെ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് , ഈജിപ്ത്, സുഡാന്‍, ലബനന്‍, സൗത്ത് ആഫ്രിക്ക, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രവേശന വിലക്ക് തുടരും.ഇതോടൊപ്പം തായ്‌ലാന്റ്, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കു കൂടി ജൂണ്‍ 5 ഉച്ചക്ക് രണ്ടു മണി മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. പുതിയ അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരുമെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...