മസ്ക്കറ്റ്: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനൊരുങ്ങി ഒമാന്‍. ഒമാനിലെ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് സര്‍ക്കാരിന്‍റെ ഈ തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലായി ജോലി ചെയ്ത് വന്നിരുന്ന വിദേശികള്‍ക്ക് പകര൦ ഒമാന്‍ സ്വദേശികളെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളിലും സ്ഥിതി സമാനമാണ്. സേവനം മതിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ വിദേശികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. 


ഒമാനിലെ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്.  ഇതിനായി ഉടന്‍ തന്നെ ഒരു സമയക്രമം തയാറാക്കണമെന്ന് രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഒമാന്‍ ധനകാര്യ മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. 


ജൂണ്‍-ജൂലൈ മാസങ്ങളില്‍ കൊറോണ വൈറസ് കേസുകള്‍ കൂടാന്‍ സാധ്യത -പ്രധാനമന്ത്രി


കൊറോണ വൈറസ് വ്യാപനം, എണ്ണ വിലയിലുണ്ടായ ഇടിവ് തുടങ്ങിയവയൊക്കെ രാജ്യത്തെ കാര്യമായി ബാധിച്ച സാഹചര്യത്തിലാണ് ഒമാന്‍റെ നടപടി. രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന 400ലധികം വിദേശികള്‍ക്ക് നേരത്തെ തന്നെ ജോലി നഷ്ടപ്പെട്ടിരുന്നു. 


ടെക്നീഷ്യസ്, മെക്കാനിക്സ്. സെയില്‍സ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഏപ്രില്‍ മുപ്പത് വരെയുള്ള ശമ്പളം നല്‍കും പിന്നീട് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണം -ഇതാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. 


രാജ്യത്തെ മുന്‍നിര സ്വകാര്യ കമ്പനികളും സമാനമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്‌. ഇവിടങ്ങളില്‍ ഇതിനിടെ തന്നെ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ട് കഴിഞ്ഞു.  ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരും മാസങ്ങളില്‍ കനത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.