Oman: റമദാന്‍  വ്രതകാലത്ത്   ഒമാനില്‍   രാത്രി യാത്രാവിലക്ക്​ ഏര്‍പ്പെടുത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രി 9 മുതല്‍ പുലര്‍ച്ചെ 4 വരെയാണ്​ വിലക്ക്.  റമദാന്‍ മാസം മുഴുവന്‍ രാത്രി യാത്രാവിലക്കിനും വ്യാപാര-വാണിജ്യ സ്​ഥാപനങ്ങളുടെ അടച്ചിടലിനും സുപ്രീം കമ്മിറ്റിയാണ്  തീരുമാനം കൈക്കൊണ്ടത്.


ഏപ്രില്‍ 8വരെ രാത്രി 8 മണിമുതല്‍  പുലര്‍ച്ചെ 5 മണിവരെ  യാത്രാവിലക്ക്​ പ്രാബല്യത്തിലുണ്ട്​. എന്നാല്‍,  വ്യക്​തികള്‍ക്കും വാഹനങ്ങള്‍ക്കും സഞ്ചാര അനുമതിയുണ്ടാകുമെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു.


അതേസമയം,  ഒമാനിലേക്കുള്ള പ്രവേശനം പൗരന്മാര്‍ക്കും താമസ വിസയുള്ള വിദേശികള്‍ക്കും മാത്രമായി അനുവദിക്കാനും  സുപ്രീംകമ്മിറ്റി തീരുമാനിച്ചു.  ഏപ്രില്‍ 8 മുതല്‍  പ്രവേശന നിയന്ത്രണം പ്രാബല്യത്തില്‍ വരും. 


Also read: നാട്ടിലുള്ള മാതാപിതാക്കളെ ഗള്‍ഫില്‍ നിന്ന് തന്നെ പരിപാലിക്കാം, പുതിയ പദ്ധതിയുമായി ആസ്റ്റര്‍ മെഡിക്കല്‍ കെയര്‍


രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് റമദാന്‍ മാസത്തിന് മുന്നോടിയായി നിര്‍ദ്ദേശങ്ങള്‍  സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.