Income Tax: ഒമാനില്‍ ആദായ നികുതി വരുന്നു, ഗള്‍ഫ് രാജ്യങ്ങളില്‍ ഇതാദ്യം
ആദായ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണങ്ങളാണ് ജനങ്ങളില്‍ നിന്ന് ഉയരുന്നത്
Muscat: ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍. തുടക്കത്തില്‍ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കാണ് ആദായനികുതി ഏര്‍പ്പെടുത്തുക.
ആദായനികുതി സംബന്ധിച്ച കരട് നിയമത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. ആദായ നികുതി നടപ്പാക്കുന്നതോടെ നികുതി ഈടാക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഒമാന്‍ മാറും. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം ആദായ നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവരുന്നത്.
Also Read: Bank Strike: നവംബർ 19 ന് ബാങ്ക് പണിമുടക്ക്, ATM, ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത
നിലവില്‍ ആദായ നികുതി സംബന്ധിച്ച കരട് നിയമം ശൂറ കൗണ്‍സില്‍ ആണ് അംഗീകരിച്ചിരിയ്ക്കുന്നത്. മന്ത്രി സഭയുടെ അംഗീകാരവും സുല്‍ത്താന്‍റെ അന്തിമ അനുമതിയും ലഭിക്കുന്നതോടെ കരട് നിയമം നിയമമായി പ്രാബല്യത്തില്‍ വരും. ഇതോടെ ആദായ നികുതി ഈടാക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഒമാന്‍ മാറും.
Also Read: Samantha Ruth Prabhu: അവസാനം നാം വിജയിക്കുന്നു....; മയോസൈറ്റിസിനെക്കുറിച്ച് വികാരാധീനയായി സാമന്ത റൂത്ത് പ്രഭു
ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കാണ് ആദായനികുതി ഏര്‍പ്പെടുത്തുന്നത് എങ്കിലും വരുമാനത്തിന്‍റെ പരിധി സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അതായത്, എത്ര വരുമാനമുള്ളവര്‍ക്കാണ് ആദായ നികുതി നിയമം ബാധകമാവുക, വരുമാനത്തിന്‍റെ എത്ര ശതമാനമായിരിക്കും നികുതി തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം പുറത്തുവന്നിട്ടില്ല.
അതേസമയം, ആദായ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണങ്ങളാണ് ജനങ്ങളില്‍ നിന്ന് ഉയരുന്നത്. തുടക്കത്തില്‍ വലിയ വരുമാനമുള്ളവര്‍ക്കാണ് നികുതി ഏര്‍പ്പെടുത്തുകയെങ്കിലും കാലക്രമേണ ഇടത്തരക്കാരിലേയ്ക്കും ഇത് നീളുമെന്ന് ഭയക്കുന്നവരുമുണ്ട്.
ധനമന്ത്രാലയത്തിന്‍റെ 2020-2024 സാമ്പത്തിക പദ്ധതികളുടെയും ധനക്കമ്മി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെയും ഭാഗമായി ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് രണ്ട് വര്‍ഷം മുമ്പാണ് ഒമാന്‍ ഭരണകൂടം തുടക്കം കുറിച്ചത്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത് ഒമാന്‍ സമ്പദ് വ്യവസ്ഥക്ക് നേട്ടമാവും. ഇത് രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയ്ക്ക് മൊത്തത്തില്‍ ഗുണം ചെയ്യുകയും സര്‍ക്കാരിന്‍റെ സാമ്പത്തിക കമ്മി നികത്താന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...