Oman: സന്ദര്‍ശന വിസക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതല്‍
കോവിഡ് വ്യാപനത്തെ ത്തുടര്‍ന്ന് യാത്രാ നിയമങ്ങള്‍ കര്‍ശനമാക്കി ഒമാന്‍. സന്ദര്‍ശന വിസക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍...
Oman: കോവിഡ് വ്യാപനത്തെ ത്തുടര്‍ന്ന് യാത്രാ നിയമങ്ങള്‍ കര്‍ശനമാക്കി ഒമാന്‍. സന്ദര്‍ശന വിസക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍...
രാജ്യത്തെ Health Care സംവിധാനത്തെ സമ്മർദ്ദത്തിലാക്കും വിധം കോവിഡ് (Covid-19) കേസുകൾ വർദ്ധിച്ചതിനെത്തുടർന്നാണ് രാജ്യത്തെ കൊറോണ വൈറസ് കമ്മിറ്റി (Corona Virus Committee) ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടത് എന്നാണ് റിപ്പോര്‍ട്ട്. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് ഏപ്രിൽ 8 മുതൽ പൗരന്മാരെയും താമസക്കാരെയും മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ ഒമാൻ അനുവദിക്കൂ.
സന്ദര്‍ശന വിസക്കാര്‍ക്ക് (Visitors Visa) രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദം ഉണ്ടായിരിയ്ക്കുന്നതല്ല. ഏപ്രില്‍ അഞ്ചിന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഒമാനിലേക്കുള്ള പ്രവേശനം ഏപ്രിൽ 8 മുതൽ സ്വദേശികള്‍ക്കും റെസിഡന്‍സ് വിസയുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.
Also read: Oman: റമദാനില്‍ രാത്രി യാത്രാവിലക്ക്
സന്ദര്‍ശന വിസയ്ക്കൊപ്പം തൊഴില്‍ വിസ, എക്‌സ്പ്രസ് വിസ എന്നിവയും താത്കാലികമായി നിര്‍ത്തി വച്ചിരിയ്ക്കുകയാണ്.
Also read: Oman: കൊവിഡ് വ്യാപനം കടുക്കുന്നു; 10 പേർ കൂടി മരിച്ചു
അതേസമയം, കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മദാന്‍ വ്രതകാലത്ത് ഒമാനില്‍ രാത്രി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 9 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് വിലക്ക്. റമദാന്‍ മാസം മുഴുവന്‍ രാത്രി യാത്രാവിലക്കിനും വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെ അടച്ചിടലിനും സുപ്രീം കമ്മിറ്റിയാണ് തീരുമാനം കൈക്കൊണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...