Truck Tanker Collided: ട്രക്കും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം!
Emirates Accident: ഒരു വാഹനം റെഡ് സിഗ്നൽ ലംഘിച്ച് മുന്നോട്ടുപോയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്
ഫുജൈറ: എമിറേറ്റിൽ ട്രക്കും മാലിന്യം കൊണ്ടുപോകുന്ന ടാങ്കറും കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മരിച്ചത് വാഹനത്തിൻറെ ഡ്രൈവറാണ്. മറ്റൊരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സാമ്പത്തവം നടന്നത് ഇന്നലെ വൈകുന്നേരമാണ്.
Also Read: 46 മണിക്കൂറിന് ശേഷം ജീവനറ്റ നിലയിൽ ജോയിയെ കണ്ടെത്തി
ഒരു വാഹനം റെഡ് സിഗ്നൽ ലംഘിച്ച് മുന്നോട്ടുപോയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. കൂട്ടിയിടിച്ചതിനെ തുടർന്ന് ഇരു വാഹനങ്ങളും തീപിടിക്കുകയായിരുന്നുവെന്ന് ഫുജൈറ പോലീസ് എക്സ് അക്കൗണ്ട് വഴി അറിയിച്ചിട്ടുണ്ട്.
Also Read: ഇന്ന് മഹാദേവന്റെ കൃപയാൽ ഇവർക്ക് ലഭിക്കും വൻ പുരോഗതിയും സാമ്പത്തിക നേട്ടവും
രക്ഷാപ്രവർത്തനം നടത്തിയ അധികൃതർ പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില തൃപ്തികരമാണ്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല എന്നാണ് വിവിവരം. അപകടത്തെ തുടർന്ന് റോഡിൽ തീയും പുകയും നിറഞ്ഞ ചിത്രം അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണവും പരിശോധനയും അടക്കമുള്ള നടപടികളും പൂർത്തിയാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.