Oru Malakhayude Ormmakkurippukal: പ്രവാസി നഴ്സിന്റെ ‘ഒരു മാലാഖയുടെ ഓർമ്മക്കുറിപ്പുകൾ’ ഇനി പുസ്തക സമാഹാരം
Oru Malakhayude Ormmakkurippukal novel: സോഷ്യൽ മീഡിയയിലെ കുറിപ്പുകളിലൂടെയാണ് ജെർലി സെബാസ്റ്റ്യൻ ശ്രദ്ധേയയായത്.
കാലടി: മലയാളി എഴുത്തുകാരിയും പ്രവാസി നഴ്‌സുമായ ജെർലി സെബാസ്റ്റ്യന്റെ ‘ഒരു മാലാഖയുടെ ഓർമ്മ കുറിപ്പുകൾ’ ശ്രദ്ധേയമാകുന്നു. സോഷ്യൽ മീഡിയയിലെ കുറിപ്പുകളിലൂടെ ശ്രദ്ധേയയായ ജെർലി സെബാസ്റ്റ്യൻ തന്റെ ബാല്യവും ജോലിയിലെ അനുഭവങ്ങളും രണ്ടു ഭാഗങ്ങളായി എഴുതിയതും ചെറുകഥാ സമാഹാരങ്ങളും ചേർത്താണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നടനും സംവിധായകനുമായ ശ്രീമൂലനഗരം പൊന്നൻ, എൽദോ വർഗീസിന് ആദ്യ പ്രതി നൽകി പുസ്തകം പ്രകാശനം ചെയ്തു. ഫാ സെബാസ്റ്റ്യൻ തളിയൻ, ഫാ ജോയ് പറപ്പള്ളി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പഗോടാ പബ്ലിക്കേഷൻസ് ആണ് പുസ്തകം വിപണിയിൽ എത്തിക്കുന്നത്. ആമസോണിലും പുസ്തകം ലഭ്യമാണ്.
ALSO READ: സ്ത്രീ ശക്തി SS-397 ഭാഗ്യക്കുറി തെരഞ്ഞെടുപ്പ് ഇന്ന്; 75 ലക്ഷം രൂപയുടെ ഭാഗ്യം ആർക്ക്
ഓസ്‌ട്രേലിയയിലെ ക്യുൻസ്ലാൻഡ് സർക്കാർ ആരോഗ്യവകുപ്പിൽ ജോലി ചെയ്ത് വരുന്ന ജെർലി സൺഷൈൻ കോസ്റ്റിലാണ് സ്ഥിര താമസം. തന്നെ വായനയിലേക്ക് കൈ പിടിച്ചു കൊണ്ടുവന്ന മലയാറ്റൂർ സ്കൂളിലെ റിട്ടയെർഡ് അധ്യാപകൻ കൂടിയായ പിതാവിന്റെ ഓർമ്മകൾക്ക് മുൻപിൽ പുസ്തകം സമർപ്പിച്ച എഴുത്തുകാരി മകന്റെ വിവാഹ തലേന്നാണ് പുസ്തകം നാടിന് സമർപ്പിച്ചത്. അമ്മയുടെ എഴുത്തുകൾ പുസ്തകം ആക്കുവാൻ ഏറെ പ്രോത്സാഹിപ്പിച്ച മകൻ ബേസിലിനു അമ്മയുടെ വിവാഹ സമ്മാനം കൂടി ആയിരുന്നു പുസ്തകം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.