Ramadan 2023: റമദാനിലെ ആദ്യ ആഴ്ച്ചയില്‍ മക്ക ബസ് സര്‍വീസ് ഉപയോഗപ്പെടുത്തിയത് 1.9 ദശലക്ഷം പേർ
Saudi Ramadan Updates: ഗ്രാൻഡ് മോസ്കിന്റെയും പ്രവാചകന്റെ പള്ളിയുടെയും ജനറൽ പ്രസിഡൻസി തീർത്ഥാടകരെ വെയിലിൽ നിന്നും സംരക്ഷിക്കുന്നതിനായി കുടകൾ വിതരണം ചെയ്യുന്നതിനുള്ള സംരംഭം ആരംഭിച്ചിട്ടുണ്ട്.
റിയാദ്: റമദാനിലെ ആദ്യ ആഴ്ചയിൽ 1.9 ദശലക്ഷം പേർ മക്ക ബസ് സര്‍വീസ് ഉപയോഗപ്പെടുത്തിയതായി മക്ക സിറ്റി റോയല്‍ കമ്മീഷന്‍ അറിയിച്ചു. പ്രതിദിനം 27,000 പേര്‍ മക്ക ബസ് സർവീസ് ഉപയോഗിച്ച് യാത്ര ചെയ്തതായും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. റമദാനിലെ ആഴ്ചയിൽ ഏതാണ്ട് 31,000 ത്തിലധികം യാത്രകളാണ് മക്ക ബസ് സര്‍വീസ് നടത്തിയത്.
Also Read: UAE: ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഇന്ത്യന്‍ പ്രവാസി ആത്മഹത്യ ചെയ്തു
യാത്രക്കാരില്‍ ഭൂരിപക്ഷവും സൗദി നിവാസികളും സന്ദര്‍ശകരുമാണ്. ഇത്രയും യാത്രകള്‍ നടത്തിയത് 12 റൂട്ടുകളിലായാണ്. 400 ബസുകളാണ് പദ്ധതിയ്ക്ക് കീഴിൽ സര്‍വ്വീസ് നടത്തുന്നത്. ഈ പന്ത്രണ്ടു റൂട്ടുകളയിലായി ഗ്രാന്റ് മോസ്‌ക്കിനെ ബന്ധിപ്പിക്കുന്ന 438 സ്റ്റോപ്പുകളാണുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടി റമദാനില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ വിശ്വാസികള്‍ക്ക് മതപരമായ ചടങ്ങുകള്‍ നിര്‍വ്വഹിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും സേവനങ്ങളും മക്ക പ്രസിഡന്‍സി ലഭ്യമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ
മുന്നൂറ് പ്രവാസികൾക്ക് പൗരത്വം അനുവദിച്ച് ഒമാൻ ഭരണാധികാരി
മുന്നൂറ് പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍ ഭരണാധികാരി. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവിലൂടെയാണ് പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചിരിക്കുന്നത്. ഒമാന്‍ നിയമം മുന്നോട്ടുവെയ്ക്കുന്ന നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്ന പ്രവാസികള്‍ക്ക് മാത്രമാണ് പൗരത്വം അനുവദിക്കുന്നത്. ഒമാനിലോ മറ്റ് രാജ്യങ്ങളിലോ ജനിച്ചവരും മാതാപിതാക്കളില്‍ ഒരാള്‍ ഒമാന്‍ പൗരനായിരിക്കുകയും ചെയ്യുന്നവര്‍ പൗരത്വത്തിന് യോഗ്യതയുള്ളവരാണ് അതുപോലെ ഒമാന്‍ പൗരത്വം നഷ്ടപ്പെട്ട പിതാവിന്റെ ഒമാനില്‍ ജനിക്കുന്ന കുട്ടികള്‍ക്കും പൗരത്വത്തിന് അര്‍ഹതയുണ്ട്. ഇത് കൂടാതെ ഇരുപത് വര്‍ഷമായി രാജ്യത്ത് താമസിക്കുന്നവരും ഇവർക്ക് അറബി എഴുതാനും വായിക്കാനും അറിയുന്നവരുമാണെങ്കിൽ പൗരത്വത്തിന് അര്‍ഹതയുള്ളവരായി പരിഗണിക്കപ്പെടും. അതുപോലെ ഒമാന്‍ സ്ത്രീകളെ വിവാഹം ചെയ്ത് പത്തുവര്‍ഷമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും ഈ ഉത്തരവ് പ്രകാരം പൗരത്വത്തിന് അര്‍ഹതയുണ്ട്. എങ്കിലും ഇവരുടെ സ്വഭാവം, വരുമാന മാര്‍ഗ്ഗം എന്നിവയൊക്കെ കണക്കിലെടുത്താവും പരിഗണിക്കുന്നത്. എന്നാൽ ഒമാന്‍ പൗരനെ വിവാഹം ചെയ്ത വിദേശ വനിതകള്‍ക്കാണെങ്കിൽ അഞ്ചുവര്‍ഷം രാജ്യത്ത് താമസിച്ചാല്‍ തന്നെ പൗരത്വം അനുവദിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...