ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് 12 കിലോയുടെ 'പേര്‍ഷ്യന്‍ പെട്ടി' സമ്മാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് കമ്പനീസ് ഹൗസാണ് പ്രവാസികള്‍ക്ക് പെട്ടി സമ്മാനമായി നല്‍കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നും മറ്റുമായി നാട്ടിലേക്ക് മടങ്ങുന്നവരാണ് പ്രവാസികളില്‍ പലരും. 


എല്ലാ തവണത്തെയും പോലെ കൈനിറയെ സാധനങ്ങളുമായി കയറി വരുന്ന അച്ഛന്മാരെയും മുത്തച്ഛന്മാരെയു൦ സഹോദരന്മാരെയും കാത്തിരിക്കുന്ന കുഞ്ഞ് മക്കള്‍ക്ക് വേണ്ടിയാണ് പെട്ടിയിലുള്ള പകുതി സാധനങ്ങളും. 


നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി രഹന ഫാത്തിമയെ BSNL പിരിച്ചുവിട്ടു!!


 


നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധനങ്ങള്‍ ഒന്നും തന്നെ വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികള്‍. ഈ സാഹചര്യത്തിലാണ് ആവശ്യ വസ്തുക്കള്‍ അടങ്ങിയ പെട്ടി എമിറേറ്റ്സ് കമ്പനി പ്രവാസികള്‍ക്ക് സമ്മാനമായി നല്‍കുന്നത്. 


ഏകദേശം 12 കിലോ വില വരുന്ന ഈ പെട്ടി തിരഞ്ഞെടുക്കപ്പെട്ട 50 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നല്‍കുക. 


ചോക്ലേറ്റ്, ബിസ്ക്കറ്റ്, ബദാം, പിസ്ത, ഈത്തപ്പഴം, നിഡോ, ടാങ്ക്, പെര്‍ഫ്യൂം, ടോര്‍ച്ച്, ടാല്‍ക്കം പൗഡര്‍, ടൈഗര്‍ ബാം തുടങ്ങി 15ലധികം സാധനങ്ങളാണ് പെട്ടിയിലുള്ളത്. ദുബായ് ഖിസൈസിലെ അല്‍ തവാര്‍ സെന്‍ററിലാണ് എമിറേറ്റ്സ് കമ്പനി ഹൗസ് പ്രവര്‍ത്തിക്കുന്നത്.