അബുദാബി: UAE Fuel Rates November 2022:  യുഎഇയിൽ ഇന്ധന വില വർധിപ്പിച്ചു. നവംബർ മാസത്തിലെ വില പ്രഖ്യാപനത്തിലാണ് പെട്രോൾ ഡീസൽ വില ഉയർന്നത്. സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.32 ദിര്‍ഹമാണ് വില കഴിഞ്ഞ മാസം 3.03 ദിര്‍ഹമായിരുന്നു. മാത്രമല്ല സ്പെഷ്യല്‍ 95 പെട്രോളിന്റെ വിലയും വര്‍ധിച്ചു. ലിറ്ററിന് 3.20 ദിര്‍ഹമാണ് പുതിയ വില. നേരത്തെ ഇത് 2.92 ദിര്‍ഹമായി കുറച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുവൈത്തിൽ ഫ്രൈഡേ മാർക്കറ്റിൽ നടന്ന റെയ്‌ഡിൽ നൂറോളം പ്രവാസികൾ അറസ്റ്റിൽ


ഒക്ടോബറില്‍ 2.85 ദിര്‍ഹമായിരുന്ന ഇ പ്ലസ് ട്രോളിന് ഇനി നൽകേണ്ടത് 3.13 ദിര്‍ഹമായിരിക്കും. അതേസമയം പെട്രോളിനൊപ്പം ഡീസല്‍ വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 4.01 ദിര്‍ഹമാണ് പുതിയ വില. ഒക്ടോബറില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 3.76 ദിര്‍ഹമായിരുന്നു.  2015 ആഗസ്റ്റ് മാസത്തില്‍ യുഎഇയില്‍ ഇന്ധന വില നിയന്ത്രണം എടുത്തു കളഞ്ഞിരുന്നു. 


Also Read: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു


2020 ല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ധന വില വര്‍ധിപ്പിക്കുന്നത് യുഎഇ ഭരണകൂടം തടഞ്ഞിരുന്നു.  ശേഷം 2021 മാര്‍ച്ചിലാണ് വിലക്ക് പിന്‍വലിച്ചത്. ജൂണിലാണ് ആദ്യമായി ഇന്ധനവില ലിറ്ററിന് നാല് ദിര്‍ഹത്തിന് മുകളിലെത്തുന്നത്. അന്ന് ആഗോള പണപ്പെരുപ്പവും ഊര്‍ജ്ജ നിരക്കും ഇന്ധനവിലയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.