PM Modi UAE Visit: രണ്ടു ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് യുഎഇയിൽ
PM Modi Foreign Tour: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ ഊർജം, ഭക്ഷ്യസുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
PM Modi UAE Visit: രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് (UAE) യാത്ര തിരിച്ചിരിക്കുകയാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായ ശേഷം ഇത് അഞ്ചാം തവണയാണ് മോദി യുഎഇ സന്ദർശിക്കുന്നത്.
പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശന വേളയിൽ ഊർജം, ഭക്ഷ്യസുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രധാനമന്ത്രി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി വിവിധ നയന്ത്ര വിഷയങ്ങളിൽ ചർച്ച നടത്തുകായും ആഗോള വിഷയങ്ങളിലെ സഹകരണം ഉള്‍പ്പെടെ ചർച്ച നടത്തുകയും ചെയ്യുകയും. ഇത് കൂടാതെ വിവിധ ധാരണാപത്രങ്ങളില്‍ ഇരു നേതാക്കളും ഒപ്പുവയ്ക്കുകായും ചെയ്യും. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി രാവിലെ 10:45 ഓടെ യുഎഇയിൽ എത്തുമെന്നാണ്. ഉച്ചയ്ക്ക് 2:10 ന് ഔപചാരിക സ്വാഗതവും തുടർന്ന് ചർച്ചകളും നടക്കും. ശേഷം 3:20ന് ഉച്ചഭക്ഷണത്തിന് ശേഷം 4: 45 ഓടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.
Also Read: Shani Dev Favourite Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട്, ഇതിൽ നിങ്ങളുമുണ്ടോ?
ഇന്ത്യ അധ്യക്ഷസ്ഥാനം വഹിക്കുന്ന ജി 20-യില്‍ യുഎഇ പ്രത്യേക ക്ഷണിതാവാണ്. കോപ്-28ന് ആതിഥ്യമരുളുന്നത് യുഎഇയാണ്. കോപ്പ് 28 പ്രസിഡന്‍റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി യുഎഇയിൽവെച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പരസ്പരസഹകരണം മെച്ചപ്പെടുത്തുന്നതും ചര്‍ച്ചയാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ- യുഎഇ സൗഹൃദത്തിന് കൂടുതല്‍ ശക്തി പകരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ക്രമാനുഗതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...