ദുബായ്:ദുബായ് നഗര വികസനത്തിന് കാര്യമായ സംഭാവനയാണ് സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ വഴി ലഭ്യമായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ നിന്നും 1800 കോടി ദിര്‍ഹം സംഭാവനയായി ലഭിച്ചെന്ന് നോളജ് ആന്‍ഡ് ഹ്യുമന്‍ ഡെവലപ്പ്മെന്റ് അതോറിറ്റി 
റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


ദുബായുടെ ജീവിത നിലവാരം ഉയര്‍ന്നതിനും തൊഴിലെടുത്ത് ജീവിക്കാന്‍ ലോകത്തില്‍ ഏറ്റവും സുരക്ഷിതവും അനുയോജ്യവുമായ സ്ഥലമായി 
ദുബായ് മാറിയതിനും പിന്നില്‍ വിദ്യാഭ്യസ മേഖലയ്ക്ക് നിര്‍ണ്ണായക സ്വാധീനം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read:ദുബായില്‍ താമസ വിസക്കാര്‍ക്കായി പുതിയ രജിസ്ട്രേഷന്‍;കോവിഡ് പരിശോധന നിര്‍ബന്ധം!


 


കോവിഡ് വ്യാപനം കണക്കിലെടുത്ത് ഓണ്‍ലൈന്‍ സംവിധാനം പ്രയോജന പെടുത്തി ഗുണനിലവാരമുള്ള വിദ്യാഭ്യസം ലഭ്യമാക്കാന്‍ 
കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read:ഷാര്‍ജയിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എയര്‍ഇന്ത്യ


 


റിപ്പോര്‍ട്ട്‌ സ്ട്രാറ്റജിക് അഫയെഴ്സ് കൌണ്‍സില്‍ ചര്‍ച്ച ചെയ്തു,ദുബായ് ഉപ ഭരണാധികാരിയും എക്സിക്യുട്ടീവ്‌ കൌണ്‍സില്‍ ഫാസ്റ്റ് ഡെപ്യുട്ടി 
ചെയര്‍മാനുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയിലാണ് സ്ട്രാറ്റജിക് അഫയെഴ്സ് കൌണ്‍സില്‍ യോഗം ചേര്‍ന്നത്‌.