ദോഹ: ന്യൂയോര്‍ക്ക് നഗരത്തിലെ പ്രശസ്ത പ്ലാസ ഹോട്ടല്‍ സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കത്താറ ഹോസ്പിറ്റാലിറ്റി ആണ് 600 ദശലക്ഷം ഡോളറിന് ഹോട്ടല്‍ വാങ്ങാന്‍ കരാര്‍ ഉറപ്പിച്ചതെന്നാണ് വാര്‍ത്ത. 


യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപായിരുന്നു ഒരിക്കല്‍ ഈ ഹോട്ടലിന്‍റെ ഉടമ. പിന്നീട് സുബ്രതോ റോയിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കമ്പനിയായ സഹാറ ഗ്രൂപ്പ് 75 ശതമാനം ഓഹരികള്‍ വാങ്ങി സ്വന്തമാക്കി.


ന്യൂയോര്‍ക്ക് നഗരത്തിന്‍റെ മുഖമുദ്രകളില്‍ ഒന്നാണ് പ്ലാസ ഹോട്ടല്‍. ഹോട്ടലിന്‍റെ പൂര്‍ണമായ ഉടമസ്ഥാവകാശമാണ് കത്താറ സ്വന്തമാക്കുന്നതെന്ന് റോയിട്ടേഴ്‌സ് പറയുന്നു. 


അതേസമയം, വില്‍പന ഇടപാടിനെക്കുറിച്ച് കത്താറ ഹോള്‍ഡിങ്ങോ സഹാറയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


ഇതുകൂടാതെ, ലണ്ടനിലെ ദി സാവോയി, ദി കൊണാട്ട് എന്നീ രണ്ട് ഹോട്ടലുകലും ഖത്തറിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ഖത്തറിന്‍റെ പാശ്ചാത്യ സ്വത്തുകളിലെ ഏറ്റവും വലിയ നിക്ഷേപമാണ് പ്ലാസ ഹോട്ടല്‍.