ദോഹ: ലഹരി ഗുളികകളുമായി ഖത്തറിലേക്ക് വന്ന വിദേശി ദോഹ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിൽ. 7000 ലഹരി ഗുളികകളാണ് ഇയാള്‍ കൊണ്ടുവന്നത്. വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത ഗുളികകളുടെ വന്‍ ശേഖരം കണ്ടെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: താമസ സ്ഥലത്ത് വ്യാജ വാറ്റ്; 4 പ്രവാസികൾ പിടിയിൽ


ഇയാളിൽ നിന്നും ലഹരി ഗുളികകള്‍ പിടിച്ചെടുത്തതായും ഇയാൾക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായും കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത സാധനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അടുത്തിടെ ഖത്തറിലെ അബൂ സംറ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച ലഹരി വസ്‍തുക്കളും കസ്റ്റംസ് പിടികൂടി. 


Also Read: Budhaditya Yoga 2023: ബുധാദിത്യ യോഗം ഈ രാശിക്കാർക്ക് സമ്മാനിക്കും ഭാഗ്യവർഷം! 


ഇവർ വിവിധ തരത്തിലുള്ള ലഹരി വസ്‍തുക്കള്‍ കാറുകളുടെ പാര്‍ട്സിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. രാജ്യത്തേക്ക് നിരോധിത വസ്‍തുക്കള്‍ കൊണ്ടുവരരുത് എന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കാറുള്ള കാര്യം ഖത്തര്‍ കസ്റ്റംസ് വീണ്ടും ഓര്‍മിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇത്തരം കള്ളക്കടത്ത് ശ്രമങ്ങള്‍ തടയാനുള്ള എല്ലാ ആധുനിക സംവിധാനങ്ങളും വിദഗ്ധ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും തങ്ങള്‍ക്കുണ്ടെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.