നവംബര്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധം
നവംബര്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കി ഖത്തര്‍. ഖത്തറില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കിന്‍റര്‍ഗാര്‍ട്ടനുകളിലും വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കി.
ദോഹ: നവംബര്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കി ഖത്തര്‍. ഖത്തറില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കിന്‍റര്‍ഗാര്‍ട്ടനുകളിലും വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കി.
റൊട്ടേറ്റി൦ഗ് സംവിധാനമാണ് രാജ്യത്ത് നടപ്പാക്കുന്നത്. അതനുസരിച്ച് സ്‌കൂള്‍ പഠനം, ക്ലാസ് മുറി-ഓണ്‍ലൈന്‍ എന്നിവയുടെ ഒരു മിശ്രം ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സ്‌കൂളുകള്‍ നല്‍കുന്ന ഷെഡ്യൂള്‍ പ്രകാരം വിദ്യാര്‍ഥികള്‍ നിശ്ചിത ദിവസം ക്ലാസിലെത്തി പഠിക്കണം. ക്ലാസില്‍ വരാത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിലും പങ്കെടുക്കണം. ഇതനുസരിച്ചാണ് ഹാജര്‍ കണക്കാക്കുന്നത്. സ്കൂളുകളുടെ പ്രവര്‍ത്തന ശേഷി മുപ്പതില്‍ നിന്ന് 42 ആക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിവാര റൊട്ടേറ്റി൦ഗ് ഹാജര്‍ ഷെഡ്യൂള്‍ പ്രകാരമായിരിക്കും ശേഷി വര്‍ധിപ്പിക്കുക.
പുതിയ നിയമ അനുസരിച്ച് ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്, അല്ലാത്തവര്‍ക്ക് സ്കൂളുകളിലെത്തിയുള്ള പഠനം എന്നിവ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാമെന്ന മുന്‍പുണ്ടായിരുന്ന സൗകര്യം വിദ്യാഭ്യാസമന്ത്രാലയം റദ്ദാക്കുകയും ചെയ്യും.
ഇതിനനുസരിച്ച് മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം സ്‌കൂളുകള്‍ പുതിയ രീതിക്കനുസരിച്ച് വിഭജിക്കണം. ഒരു ക്ലാസില്‍ ഒരു സമയം 15 വിദ്യാര്‍ഥികളില്‍ കൂടാത്ത തരത്തിലായിരിക്കണം ഇത്. കുട്ടികള്‍ തമ്മില്‍ 1.5മീറ്റര്‍ അകലത്തില്‍ ആയിരിക്കണം എപ്പോഴും ഉണ്ടാകേണ്ടത്. മാസ്കുകള്‍ ധരിച്ചിരിക്കണം.
കുട്ടികളുടെ സ്കൂളിലേക്കുള്ള വരവും പോക്കും അധികൃതരുടെ നിയന്ത്രണത്തിലാക്കണം. കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിക്കുകയും വേണം. കൂടാതെ, കോവിഡ് സ്ഥിരീകരിച്ചാല്‍ ആ സ്‌കൂള്‍ മൊത്തം അടച്ചിടും
ഏതെങ്കിലും സ്കൂളുകളിലെ മൂന്ന് ക്ലാസ് റൂമുകളില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ ആ സ്‌കൂള്‍ മൊത്തം രണ്ടാഴ്ചത്തേക്ക് അടച്ചിടും. അഞ്ചുശതമാനം അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാലും ആ സ്‌കൂള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു.