ദോഹ: പൂര്‍ണ്ണമായും ചുവന്ന നിറത്തിലുള്ള റോഡ്‌ നിര്‍മ്മിച്ച്‌ ഖത്തര്‍. ഖത്തറിലെ അല്‍ ബിദ പാര്‍ക്കിന് ചുറ്റുമായി ഖത്തര്‍ നാഷണല്‍ തീയറ്റര്‍ മുതല്‍ അമീരി ദിവാന്‍ റൗണ്ട് എബൌട്ട്‌ വരെയുള്ള ഭാഗത്തെ 'റെഡ് സ്ട്രീറ്റ്' ആണ് ചുവന്ന നിറത്തിലുള്ള ടാര്‍കൊണ്ട് നിര്‍മ്മിച്ചത്. ഗതാഗതത്തിനായി ഇത് കഴിഞ്ഞ ദിവസം തുറന്നുകൊടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ റോഡ്‌ പൂര്‍ണ്ണമായി അടയ്ക്കാനും, കാല്‍നടയാത്രയ്ക്ക് മാത്രമായി ഉപയോഗിക്കാനും സാധിക്കുന്ന വിധത്തിലാണ് ഇതിന്‍റെ രൂപകല്‍പന. 


2022ലെ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ആഥിത്യം വഹിക്കുന്ന ഖത്തറിലെ, ഫാന്‍ സോണായി പ്രവര്‍ത്തിക്കുന്ന അല്‍ ബിദ പാര്‍ക്കിനെ വ്യത്യസ്ഥമാക്കുകയാണ് ഈ ചുവന്ന പാത.


കോര്‍ണിഷിലെ പ്രധാന ആഘോഷ വേദിയും ഈ പാര്‍ക്ക് തന്നെ. രണ്ട് ദശലക്ഷം ച.മീറ്റര്‍ സ്ഥലത്താണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ആറായിരം കാറുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ടാകും