ദോഹ: ഖത്തറിൽ കൗമാരക്കാർക്ക് പുറമെ കുട്ടികൾക്കുള്ള വാക്സിനേഷൻ യജ്ജം ആരംഭിച്ചു. അഞ്ച്​ മുതൽ 11വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക്​ കോവിഡ്​ പ്രതിരോധ വാക്സിൻ കുത്തിവെപ്പ്​ ഇന്ന് ഞായറാഴ്ച ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കൻ നിർമിത ഫൈസർ ബയോടെക്​ വാക്സിനുകളാണ്​ കുട്ടികൾക്ക്​ നൽകുന്നത്​. 2022 ജനുവരി മുതൽ കുട്ടികളുടെ വാക്സിനേഷൻ നടപടികൾ ആരംഭിക്കുമെന്നായിരുന്നു നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നത്.​ 


ആദ്യ ഡോസ്​ സ്വീകരിച്ചതിന് ശേഷം മൂന്നാഴ്​ച കഴിഞ്ഞിട്ടാണ് രണ്ടാം ഡോസ്​ നൽകുക. സാധാരണ​ നൽകുന്ന വാക്സിന് ഡോസിന്‍റെ മൂന്നിൽ ഒരു ഭാഗം മാത്രമാണ് കുട്ടികൾക്ക്​ ​നൽകുക


ഫൈസർ വാക്സിനുകൾ കുട്ടികൾക്ക്​ ഏറെ സുരക്ഷിതമാണെന്ന രാജ്യാന്തര തലത്തിലെയും പ്രാദേശിക തലത്തിലെയും പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്​ ഖത്തറിലും അഞ്ചിനും 11നും ഇടയിലുള്ള കുട്ടികൾക്ക് ഇതേ വാക്സിൻ നൽകാന തീരുമാനമായത്​. 


നിലവിൽ 12 മുതൽ മുകളിൽ പ്രായമുള്ള എല്ലാ വിഭാഗങ്ങൾക്കും ഖത്തറിൽ വാക്സിൻ നൽകുന്നുണ്ട്​. ഈ പ്രായക്കാർക്കുള്ള ബൂസ്​റ്റർ ഡോസ്​ വാക്സിനേഷനും സജീവമാണ്​.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.