സൗദിയില്‍ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്
സൗദി: സൗദിയില്‍ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്. ഒരു റിയാല്‍ മുതലാണ് വിമാനക്കമ്പനികള്‍ പുതുവര്‍ഷത്തോടനുബന്ധിച്ചു നിരക്കുകള്‍ ഈടാക്കുക. വര്‍ഷാവസാനത്തോട് അനുബന്ധിച്ചാണ് സൗദിയിലെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളില്‍ വമ്പിച്ച ഇളവ് പ്രഖ്യാപിച്ചത്.
ബജറ്റ് എയര്‍ലൈന്‍ ആയ നാസ് എയര്‍ ചില റൂട്ടുകളില്‍ പ്രഖ്യാപിച്ച നിരക്ക് ഒരു റിയാല്‍ ആണ്. അബഹയില്‍ നിന്ന് ബിഷ, ജിസാന്‍, ഷറൂറ, വാദി ദാവാസിര്‍, അല്‍ബാഹ എന്നിവിടങ്ങളിലെക്കാണ് ഒരു റിയാല്‍ ഈടാക്കുന്നത്. ജിദ്ദ മദീന റൂട്ടില്‍ ചുരുങ്ങിയ നിരക്ക് അറുപത്തിയോമ്പത് റിയാലും, ദമാം റിയാദ് നിരക്ക് എഴുപത്തിയൊമ്പത് റിയാലും ആയിരിക്കും. ജിദ്ദ-റിയാദ്, മദീന റിയാദ് തുടങ്ങി പല റൂട്ടുകളിലും ഈടാക്കുന്നത് തൊണ്ണൂറ്റിയൊമ്പത് റിയാല്‍ ആണ്. ബുക്കിംഗ് പീരീഡ് ഡിസംബര്‍ ഇരുപത്തിയഞ്ചിനും മുപ്പത്തിയൊന്നിനും ഇടയ്ക്കും ട്രാവല്‍ പിരീഡ് ഫെബ്രുവരി ഒന്നിനും ഏപ്രില്‍ മുപ്പതിനും ഇടയ്‍ക്കും ആയിരിക്കണം. ചില ഇന്റര്‍നാഷണല്‍ റൂട്ടുകളിലും നാസ് എയര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. റിയാദില്‍ നിന്ന് കുവൈറ്റിലേക്ക് 199 റിയാലും ജിദ്ദയില്‍ നിന്ന് കുവൈറ്റിലേക്ക് 299 റിയാലുമാണ് ചുരുങ്ങിയ നിരക്ക്. സൗദിയില്‍ എല്ലാ ആഭ്യന്തര നിരക്കിലും നാല്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. ബുക്കിംഗ് പീരീഡ് ഡിസംബര്‍ ഇരുപത്തിയഞ്ചിനും മുപ്പത്തിയൊന്നിനും ഇടയ്ക്കും ട്രാവല്‍ പിരീഡ് ജനുവരി ഒന്നിനും മാര്‍ച്ച് മുപ്പത്തിയൊന്നിനും ഇടയിലും ആയിരിക്കണം.