Riyadh: കോവിഡ് വാക്സിന്‍റെ ബൂസ്റ്റർ ഡോസ് (Covid vaccine booster dose) നൽകാനുള്ള നടപടികള്‍  സൗദി അറേബ്യയിൽ  ആരംഭിച്ചു 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ്  രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം കഴിഞ്ഞ 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസ്  (Booster Dose) നൽകുന്നത്. ആരോഗ്യമന്ത്രാലയത്തിന്‍റെ  (Saudi Health Ministry) സിഹ്വത്തി, തവക്കൽന എന്ന് മൊബൈൽ ആപ്പിലൂടെയാണ് വാക്സിനുള്ള  ബുക്കി൦ഗ്  ആരംഭിച്ചിരിയ്ക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ എത്രയും വേഗം ബൂസ്റ്റർ ഡോസ് എടുക്കാൻ തയ്യാറാവണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.


അതേസമയം,  സൗദിയില്‍   കൊറോണ വ്യാപനം ഏറെ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  കഴിഞ്ഞ 24 മണിക്കൂറില്‍  47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.  ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 58 പേർ കൂടി സുഖം പ്രാപിച്ചു.  രാജ്യത്തെ  കോവിഡ് രോഗമുക്തി നിരക്ക് 98% ആണ്.


Also Read: Kerala COVID Update : സംസ്ഥാനത്തെ കോവിഡ് കണക്ക് വീണ്ടും 11,000ത്തിൽ എത്തി, പരിശോധന നടത്തിയത് 94,151 സാമ്പിളുകൾ


രാജ്യത്ത് വാക്സിനേഷൻ 44,904,419 ഡോസ് കവിഞ്ഞു. ഇതിൽ 23,979,412 എണ്ണം ആദ്യ ഡോസ് ആണ്. 20,925,007 എണ്ണം സെക്കൻഡ് ഡോസും. 1,689,311 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക