യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ഭാര്യ നാടുവിട്ടത് ജീവനില്‍ ഭയന്നെന്ന് സുഹൃത്തുക്കള്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

കുടുബത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ബ്രിട്ടീഷ് സുരക്ഷ ഉദ്യോഗസ്ഥനുമായുള്ള ഭാര്യയുടെ സൗഹൃദം മക്തൂം സംശയിച്ചിരുന്നു. 


31 മില്യണ്‍ പൗണ്ട്, അതായത് ഏകദേശം 271 കോടി രൂപയുമായാണ് മക്തൂമിന്‍റെ ആറാം ഭാര്യ ഹയ ബിന്ത് അല്‍ ഹുസൈന്‍ നാടുവിട്ടത്.


ഹയയ്ക്കെതിരെ കടുത്ത നിയമപോരാട്ടമാണ് മക്തൂം ലണ്ടന്‍ ഹൈക്കോടതിയില്‍ നടത്തുന്നതെന്നാണ് സുഹൃത്തുകള്‍ പറയുന്നത്. 


'വഞ്ചകി നിന്‍റെ കള്ളങ്ങള്‍ പുറത്തുവന്നു' എന്ന തരത്തില്‍ കഴിഞ്ഞ ദിവസം മക്തൂം അറബി കവിത പോസ്റ്റ്‌ ചെയ്തിരുന്നു. 


സുരക്ഷാ ഉദ്യോഗസ്ഥന് വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയ ഹയയ്ക്ക് കുടുംബാംഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 


നാടുവിട്ട ഭാര്യ ജീവിച്ചാലോ മരിച്ചാലോ തനിക്കൊന്നുമില്ലെന്ന് മക്തൂം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


ഇനി തന്‍റെ ജീവിതത്തില്‍ അവര്‍ക്ക് സ്ഥാനമില്ലെന്നും ആരോടൊപ്പമാണോ അവിടെത്തന്നെ തുടര്‍ന്നോട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. 


ജോര്‍ദാന്‍ രാജാവിന്‍റെ അര്‍ധസഹോദരി കൂടിയായ ഹയ ജര്‍മനിയില്‍ രാഷ്ട്രീയാഭയം തേടിയതായാണ് റിപ്പോര്‍ട്ട്. 


11-കാരിയായ മകള്‍ ജലീല, ഏഴുവയസ്സുകാരനായ മകന്‍ സയിദ് എന്നിവരും ഹയയ്ക്കൊപ്പമാണ്. വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന ആവശ്യം ഹയ ഉന്നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.