Sadhguru Save Soil Campaign:മണ്ണ് സംരക്ഷണത്തിന്‍റെ മുദ്രാവാക്യമുയർത്തി സദ്ഗുരു മെയ് 17ന് യുഎഇയിൽ എത്തും
മണ്ണ് സംരക്ഷിക്കാനുള്ള സന്ദേശങ്ങൾ ഉയർത്തി 27 രാജ്യങ്ങൾ ബൈക്കിൽ സഞ്ചരിക്കുകയാണ് സദ്ഗുരു ജഗ്ഗി വാസുദേവ്. 30000 കിലോമീറ്റർ മോട്ടോർ ബൈക്കിൽ സഞ്ചരിക്കുന്ന സദ്ഗുരു മെയ് 17ന് യുഎഇയിൽ എത്തും. മൂന്ന് ദിവസം സദ്ഗുരു യുഎഇയിൽ ചിലവഴിക്കും.
മണ്ണ് സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ലോക പര്യടനം നടത്തുന്ന ആത്മീയ നേതാവും യോഗിയുമായ സദ്ഗുരു ഗജ്ജി വാസുദേവ് മെയ് 17 ന് യുഎഇയിൽ എത്തും. മൂന്ന് ദിവസമാണ് യുഎഇ സന്ദർശിക്കുന്നത്. നിലവിൽ മണ്ണ് സംരക്ഷണത്തിന്‍റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന യാത്ര യൂറോപ്പിലൂടെ തുടരുകയാണ്. പൊതുജനങ്ങളുമായും രാഷ്ട്രീയ നേതാക്കളുമായും മണ്ണിന്റെ ആരോഗ്യത്തെ നമ്മൾ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും. അത് അവഗണിച്ചാൽ മനുഷ്യരാശി അഭിമുഖീകരിക്കേണ്ടിവന്നേക്കാവുന്ന വിപത്തുകളെക്കുറിച്ചു സദ്ഗുരു സംവദിക്കും.
സർക്കാരുകൾ ഇതിനായുള്ള നയങ്ങൾ രൂപീകരിക്കണെന്നതാണ് സദ്ഗുരു ഉയർത്തുന്ന പ്രധാന ആവശ്യം. മാർച്ച് 21 ന് ലണ്ടനിൽ നിന്നാണ് സേവ് സോയിൽ കാമ്പയിൻ ഫ്ലാഗ് ഓഫ് ചെയ്തതത്. 30000 കിലോമീറ്റർ പിന്നിട്ട് 27 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിൽ യാത്ര സമാപിക്കും. ഓരോ രാജ്യങ്ങളിലെയും വിവിധ കേന്ദ്രങ്ങളിൽ അദ്ദേഹത്തിന്‍റെ അനുയായികൾ സദ്ഗുരുവിന് സ്വീകരണമൊരുക്കും. ഭൂമിയിലെ ജീവന്‍റെ നിലനിൽപ്പിന് മണ്ണ് പരമപ്രധാനമാണ്. ഭക്ഷ്യോൽപ്പാദനത്തിനും കാലാവസ്ഥാ സ്ഥിരതയ്ക്കും ഭൂമിയിലെ ജീവന്റെ സാന്നിധ്യത്തിനും പോലും ഭീഷണിയായേക്കാവുന്ന നിലയിലേക്ക് മണ്ണിന്റെ നാശം അതിവേഗം സംഭവച്ചികൊണ്ടിരിക്കുകയാണെന്ന് സദ്ഗുരു പറയുന്നു.
Read Also: മണ്ണ് സംരക്ഷണ സന്ദേശവുമായി സദ്ഗുരുവിന്‍റെ ലോകയാത്ര; ബൈക്കിൽ 27 രാജ്യങ്ങൾ സന്ദർശിക്കും
ലോകത്തെ പകുതിയിലധികം കാർഷിക മണ്ണും ഇതിനകം നശിച്ചുകഴിഞ്ഞുവെന്നും അടുത്ത 60 വർഷത്തിനുള്ളിൽ നമുക്ക് കൃഷിയോഗ്യമായ മണ്ണ് ഇല്ലാതാകുമെന്ന് സദ്ഗുരു തന്‍റെ പ്രചാരണത്തിലൂടെ വ്യക്തമാക്കുന്നു. മേൽമണ്ണിലെ ജൈവാംശം വർധിപ്പിക്കുന്നതിനുള്ള ദേശീയ നയങ്ങളും പ്രവർത്തന പദ്ധതികളും രൂപപ്പെടുത്തുന്നതിന് ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും ലോക നേതാക്കളെ പ്രേരിപ്പിക്കുന്നതിനുമായി സദ്ഗുരു ജഗ്ഗി വാസുദേവ് ആരംഭിച്ച ആഗോള പ്രസ്ഥാനമാണ് സേവ് സോയിൽ.
രണ്ട് വർഷത്തിലധികമായി ഇത് സജീവമായി പ്രവർത്തിക്കുന്നുണ്ട്. സദ്ഗുരുവിന്‍റെ മറ്റ് രണ്ട് സംഘടനകളായ ഇഷാ ഫൗണ്ടേഷൻ, കോൺഷ്യസ് പ്ലാനറ്റ് എന്നിവയിലൂടെ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. 1995-ൽ തുടങ്ങിയ ശ്രമങ്ങളുടെ പരിസമാപ്തിയാണ് ഇപ്പോഴത്തെ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. മുൻ തലമുറകളിൽ നിന്ന് നമുക്ക് ലഭിച്ച പൈതൃകമാണ് മണ്ണ്. അത് വരും തലമുറകൾക്ക് ജീവസ്സുറ്റ വസ്തുവായി പകർന്നു കൊടുക്കണമെന്ന് സദ്ഗുരു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA