വാടക ഗർഭധാരണ൦, അണ്ഡ-ബീജ ദാന൦; ഇനി രണ്ടു൦ നടക്കില്ല!!
ബീജസംയോഗം ഭാര്യാഭർതൃ ബന്ധം നിലനിൽക്കുന്ന പങ്കാളികൾക്കൊഴികെ മറ്റാർക്കും നടപ്പാക്കാൻ നിയമം അനുവദിക്കുന്നില്ല.
അബുദാബി: വാടക ഗർഭധാരണത്തിനും അണ്ഡ, ബീജ ദാനത്തിനും യു.എ.ഇ.യിൽ വിലക്ക്.
ഫെഡറൽ നാഷണൽ കൗൺസിലാണ് നിരോധനം ഏര്‍പ്പെടുത്തി കൊണ്ട് കരട് നിയമം പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, ഭ്രൂണവും അണ്ഡവും ബീജവും ശീതീകരിച്ച് സൂക്ഷിക്കുന്നതിന് നിയമത്തില്‍ വിലക്കില്ല.
കുട്ടികളുണ്ടാവുന്നതിന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഗർഭധാരണത്തിനുള്ള സാധ്യതകൾ നിലനിർത്താന്‍ ഇതിലൂടെ കഴിയും.
കഴിഞ്ഞ വർഷം ക്യാബിനറ്റ് അംഗീകാരം ലഭിച്ച കരട് നിയമം യു.എ.ഇ. പ്രസിഡന്‍റ് ഷെയ്ക്ക് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ അന്തിമ ഉത്തരവിനായി കാത്തിരിക്കുകയാണ്. ക്യാബിനറ്റ് തീരുമാനപ്രകാരമുള്ള വ്യവസ്ഥകളും ഇതിൽ പ്രസിദ്ധീകരിക്കും.
ബീജസംയോഗം ഭാര്യാഭർതൃ ബന്ധം നിലനിൽക്കുന്ന പങ്കാളികൾക്കൊഴികെ മറ്റാർക്കും നടപ്പാക്കാൻ യു.എ.ഇ. നിയമം അനുവദിക്കുന്നില്ല.
ഭ്രൂണ, അണ്ഡ, ബീജ ബാങ്കുകൾ കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖകൾ സൂക്ഷിക്കണമെന്നും നിയമത്തില്‍ പറയുന്നു.
ഈ നിയമം ലംഘിക്കുന്നവർക്ക് അഞ്ചു വർഷം വരെ തടവും പത്തുലക്ഷം ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കു൦.