Saudi Arabia: കോവിഡിനെ അതിജീവിച്ച് സൗദി, തിങ്കളാഴ്ച്ച മുതല്‍ ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കുന്നു
സൗദിയില്‍ തിങ്കളാഴ്ച്ച മുതല്‍ ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കുന്നു . നിബന്ധനകളോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കുക.
Jeddah: സൗദിയില്‍ തിങ്കളാഴ്ച്ച മുതല്‍ ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കുന്നു . നിബന്ധനകളോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കുക.
കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക. മറ്റുള്ള കുട്ടികള്‍ക്ക് നിലവിലെ ഓണ്‍ലൈന്‍ ക്ലാസില്‍ തുടരാവുന്നതാണ്.
സ്കൂളില്‍ വരുന്ന കുട്ടികള്‍ക്ക് ചില പ്രമാണ പത്രങ്ങള്‍ സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. കോവിഡ് വാക്സിന് രണ്ട് ഡോസുകളും സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസില്‍ വരുന്നതിന് വിരോധമില്ലെന്ന് കാണിക്കുന്ന രക്ഷിതാക്കളുടെ സമ്മതപത്രവും, രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അധികൃതര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
Also Read: Saudi: മാസ്ക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നു, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
കോവിഡ് പ്രതിസന്ധിയിൽ അടച്ചിടേണ്ടിവന്ന സ്കൂളുകള്‍ . 18 മാസത്തെ ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. ഇന്ത്യൻ എംബസിയുടെ കീഴിൽ രാജ്യത്ത് 10 ഇൻറർനാഷനൽ സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്.
സെപ്റ്റംബർ 12ന് രാവിലെ 7.45ന് 12ാം ക്ലാസ് വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കും. ഉച്ച 12.45വരെയാണ് ഇവര്‍ക്ക് ക്ലാസ് നടക്കുക. 13ാം തീയതി 11ാം ക്ലാസ് വിദ്യാർഥികൾക്കും ക്ലാസുകൾ ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...