റിയാദ്: കൊവിഡ് (Covid) മൂലം യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് മൂന്ന് രാജ്യങ്ങളേക്കൂടി ഒഴിവാക്കി സൗദി അറേബ്യ. യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ബുധനാഴ്ച്ച രാവിലെ 11 മണി മുതൽ സൗദിയിൽ പ്രവേശിക്കാവുന്നതാണ്. ഈ മൂന്ന് രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാർക്കും അനുമതി നൽകിയിട്ടുമുണ്ട്. യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.


ALSO READ: UAE: ജോലി നഷ്‌ട‌പ്പെട്ട പ്രവാസികള്‍ക്ക് ആറുമാസം വരെ തങ്ങാം, Visa നിയമ പരിഷ്ക്കാരം ഉടന്‍


അതേസമയം, രാജ്യത്തെ 70 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകി കൊവിഡ് പ്രതിരോധത്തിൽ വലിയ കുതിപ്പ് നടത്തിയിരിക്കുകയാണ് കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും മ​റ്റും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ്​ വാക്സിനേഷൻ ന​ട​പ​ടി​ക​ള്‍ ഊർജിതമായി നടപ്പിലാക്കാൻ സാഹയകമായതെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെങ്കിലും രാ​ജ്യം ഇ​തു​വ​രെ കൊവിഡ് മു​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആരോഗ്യ മന്ത്രാലയം മു​ന്ന​റി​യി​പ്പ്‌ ന​ല്‍​കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.