Saudi Arabia: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 11 ലക്ഷത്തിലധികം ലഹരി ഗുളികകൾ പിടികൂടി
നാല് വ്യത്യസ്ത സംഭവങ്ങളിലായാണ് 11,21,722 ലഹരി ഗുളികകൾ പിടികൂടിയത്
റിയാദ്: സൗദി അറേബ്യയിലേക്ക് (Saudi Arabia) കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടി. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികകൾ പിടികൂടിയത്. നാല് വ്യത്യസ്ത സംഭവങ്ങളിലായാണ് 11,21,722 ലഹരി ഗുളികകൾ (Drugs) പിടികൂടിയത്.
രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ചാണ് കസ്റ്റംസ് (Customs) പരിശോധന നടത്തുന്നത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ നിന്ന് 1,12,810 മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു.
ALSO READ: Saudi: മാസ്ക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നു, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
ദുബ പോര്‍ട്ടില്‍ നിന്ന് 9,17,636 ഗുളികകളും പിടിച്ചെടുത്തു. ബഹ്റൈനും സൗദി അറേബ്യയ്‍ക്കും ഇടയിലുള്ള കിങ് ഫഹദ് കോസ്‍വേ കടന്നെത്തിയ വാഹനത്തിൽ നിന്ന് 11,276 ലഹരി ഗുളികകളും കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...