റിയാദ്: സൗദിയിൽ ഓടാൻ സ്ഥിരം പെർമിറ്റില്ലാത്ത വിദേശ ട്രക്കുകളെ ചരക്കുഗതാഗത്തിന് ഉപയോഗിക്കുന്നത് വിലക്കി വാണിജ്യ മന്ത്രാലയം രംഗത്ത്.  ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വ്യാപാരികളും ഫാക്ടറി നടത്തിപ്പുകാരും ഇറക്കുമതിക്കാരും സ്ഥാപനങ്ങളും കമ്പനികളും ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയിൽ നിന്ന് സ്ഥിരം പെർമിറ്റ് നേടാത്ത വിദേശ ട്രക്കുകളുമായി കരാർ ഉണ്ടാക്കരുതെന്നും മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികളെ ബാധിക്കില്ല!


സൗദിയിലേക്ക് വരുന്ന വിദേശ വാഹനങ്ങളുടെ ഗതാഗത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഒരു സംവിധാനം സജ്ജമാക്കാൻ മന്ത്രിസഭ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥിരം പെർമിറ്റില്ലാത്ത വിദേശ ട്രക്കുകളുമായി കരാറുണ്ടാക്കുന്നതിനെ തടയാനുള്ള നടപടി സ്വീകരിക്കുന്നത്. 


Also Read: ഈ സംസ്ഥാനത്തെ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം; DA DR ഒരു ഗഡു അനുവദിച്ചു!


സൗദി വാഹനങ്ങൾക്ക് ചുമത്തിയിട്ടുള്ള പ്രവർത്തന കാലാവധി, ട്രാക്കിങ് ഉപകരണം ഘടിപ്പിക്കൽ തുടങ്ങിയ എല്ലാ നിബന്ധനകളും മാനദണ്ഡങ്ങളും രാജ്യത്തേക്ക് വരുന്ന വിദേശ വാഹനങ്ങൾക്കും നിർബന്ധമാണെന്ന് 2022 ൽ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.