Saudi: പാക്കിസ്ഥാനി സ്ത്രീകളുമായി വിവാഹ ബന്ധം വേണ്ട, പൗരന്മാര്‍ക്ക് സൗദിയുടെ വിലക്ക്
വിദേശ രാജ്യങ്ങളില്‍ നിന്ന് വിവാഹം ചെയ്യുന്ന പുരുഷന്മാര്‍ക്ക് സൗദിയുടെ മുന്നറിയിപ്പ്...
Riyad: വിദേശ രാജ്യങ്ങളില്‍ നിന്ന് വിവാഹം ചെയ്യുന്ന പുരുഷന്മാര്‍ക്ക് സൗദിയുടെ മുന്നറിയിപ്പ്...
മൂന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സൗദി (Saudi Arabia) പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ സ്ത്രീകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്നുമാണ് സൗദി അറേബ്യ പൗരന്മാരെ വിലക്കിയിരിയ്ക്കുന്നത്.
വിദേശത്തു നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നതില്‍ നിന്നും സൗദി പുരുഷന്മാരെ പിന്തിരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഈ രാജ്യങ്ങളില്‍ നിന്നുള്ള 5,00,000ത്തിലധികം സ്ത്രീകള്‍ സൗദിയില്‍ താമസിക്കുന്നുണ്ട്.
അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുക (Saudi marriage rule) എന്നത് സൗദി നിയമ പ്രകാരം ഏറെ പ്രയാസമേറിയ കാര്യമാണ്. നിയമ തടസങ്ങള്‍ തന്നെ കാരണം. വിദേശ സ്ത്രീകളെ വിവാഹം കഴിയ്ക്കാന്‍ സൗദി പൗരന്മാര്‍ക്ക് സര്‍ക്കാരിന്‍റെ അനുമതി വേണം. അതുകൂടാതെ, 25ല്‍പരം രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വിവാഹത്തിന് അനുമതി ലഭിക്കുകയുള്ളൂ.
Also read: UAE: 16 വയസിന് മുകളിലുള്ള എല്ലാവർക്കും Covid Vaccine
പാക് മാധ്യമമാണ് പാക്കിസ്ഥാന്‍ , ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നത് സൗദി വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...