സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയിലെത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാക്കിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് കിരീടാവകാശി ഇന്ത്യയിലെത്തുന്നത്. വാണിജ്യ-നിക്ഷേപ-പ്രതിരോധ മേഖലകളില്‍ സൗദിയും ഇന്ത്യയും തമ്മില്‍ കരാറുകള്‍ ഒപ്പുവെക്കും.


കിരീടാവകാശി ആയതിനുശേഷമുള്ള മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ ആദ്യ ഇന്ത്യാ സന്ദശനമാണിത്. രാഷ്ട്രപതി ഉപരാഷ്ട്രപതി, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സൗദി-ഇന്ത്യ സുപ്രീം ജുഡീഷ്യല്‍ കൌണ്‍സില്‍ രൂപീകരിക്കും.


അടിസ്ഥാന സൗകര്യ വികസനം, വാണിജ്യം, നിക്ഷേപം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറുകള്‍ ഒപ്പുവെക്കും.