റിയാദ്: സൗദിയില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. രാജ്യദ്രോഹ കുറ്റം ചെയ്ത രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷയാണ് തായിഫില്‍ നടപ്പാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വാണിജ്യ സ്റ്റോറുകളില്‍ മോഷണം നടത്തിയ രണ്ട് അറബ് പൗരന്മാർ പിടിയിൽ


ലഫ് കേണല്‍ മാജിദ് ബിന്‍ മൂസ അവാദ് അല്‍ ബലാവിയെയും ചീഫ് സര്‍ജന്റ് യൂസഫ് ബിന്‍ റെദ ഹസന്‍ അല്‍ അസൂനിയുമാണ് വധശിക്ഷ നേടിയവർ.   ഇവരെ 2017 ലാണ് അറസ്റ്റ് ചെയ്തത്. ദേശീയ താല്‍പ്പര്യവും സൈന്യത്തിന്റെ അഭിമാനവും സംരക്ഷിക്കാതിരിക്കല്‍, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതോടെ വധശിക്ഷ വിധിക്കുകയായിരുന്നു കൂടാതെ ഇവര്‍ കുറ്റം സമ്മതിച്ചതായും എസ്പിഎ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..


തൊഴിലിടങ്ങളിലെ പീഡനം; കനത്ത ശിക്ഷ നൽകാൻ സൗദി അറേബ്യ


ജോലിസ്ഥലങ്ങള്‍, അഭയകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പീഡനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി അറേബ്യ രംഗത്ത്.  ഇത്തരക്കാർക്ക് അഞ്ചു വര്‍ഷം വരെ തടവോ പരമാവധി 300,000 റിയാലോ ആയിരിക്കും പിഴ നൽകുക.  ചില സാഹചര്യങ്ങളില്‍ തടവുശിക്ഷയും പിഴയും ഒരുമിച്ചും നൽകാം. പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളിലെ പീഡനം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട യൂണിറ്റുകളോട് സൗദി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട ഏജന്‍സികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.  ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുവാനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സൗദിയില്‍ സമീപ കാലത്ത് ശക്തമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നു.


Also Read: Venus Transit 2023: ശുക്രൻ ചിങ്ങ രാശിയിലേക്ക്.. ഈ രാശിക്കാരുടെ സമയം ഒക്ടോബറിൽ തെളിയും


ലൈംഗിക പീഡനത്തിന് അഞ്ചു വര്‍ഷം വരെ തടവും പരമാവധി 300,000 റിയാല്‍ പിഴയും ശിക്ഷ നല്‍കുന്ന നിയമത്തിന് 2018 ല്‍ സൗദി അംഗീകാരം നല്‍കിയിരുന്നു. ലൈംഗികാതിക്രമം നേരിടുന്ന വ്യക്തി നിയമപരമായി പരാതി നല്‍കിയില്ലെങ്കിലും ശിക്ഷയില്‍ മാറ്റം വരുത്താനാവില്ലെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.  ഇനി പീഡന കേസില്‍ മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ച്  അനുഭവിക്കണം. എന്നാല്‍ ലൈംഗികാതിക്രമം നേരിടുന്നത് കൊച്ചു കുട്ടിയോ, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വ്യക്തിയോ ആല്ലെങ്കില്‍ ഉറങ്ങുമ്പോഴോ അബോധാവസ്ഥയിലോ ആണ് പീഡനത്തിന് വിധേയയാകുന്നതെങ്കിൽ അഞ്ച് വര്‍ഷം വരെ തടവും പരമാവധി മൂന്ന് ലക്ഷംവരെ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ചേർന്നതാണ് ശിക്ഷ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.