ജിദ്ദ: മൂന്നര പതിറ്റാണ്ടിനുശേഷം സൗദിയില്‍ ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പുതുതായി നിർമ്മിച്ച തീയറ്ററായ എ.എം.സിയിലാണ് ആദ്യ പ്രദര്‍ശനം. ബ്ലാക്ക് പാന്തർ എന്ന അമേരിക്കൻ സിനിമയാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. 620 സീറ്റുകളുള്ള തീയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക പ്രദർശനങ്ങൾ ഉണ്ടാകും. എന്നാൽ തീയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടില്ല. 


കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് സിനിമാ വിലക്ക് നീക്കുന്നത്. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. വരും വർഷങ്ങളിൽ അന്താരാഷ്ട്ര തലത്തിലുള്ള പല സിനിമാ പ്രദർ‍ശനങ്ങളും ഇനി സൗദിയിൽ അരങ്ങേറുമെന്നാണ് വിലയിരുത്തല്‍.


35 വര്‍ഷത്തിന് ശേഷമാണ് സൗദിയില്‍  ഒരു സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. അഞ്ചു വർഷംകൊണ്ട് രാജ്യത്ത് 40 തീയറ്ററുകൾ തുറക്കാനാണ് പദ്ധതി. കൂടാതെ, വാണിജ്യ സിനിമകളുടെ പ്രദര്‍ശനവും അടുത്ത വര്‍ഷം ആദ്യമുണ്ടാകും.