സൗദി: ഹജ്ജ് തീര്‍ഥാടകരുടെ വിസ നടപടികള്‍ ലളിതമാക്കാന്‍ സൗദി ഹജ്ജ് - ഉംറ മന്ത്രാലയം തീരുമാനിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്തിന്‍റെ ഏത് ഭാഗത്തു നിന്നും ഓണ്‍ലൈന്‍ വഴി ഹജ്ജ് വിസ ലഭിക്കുന്ന സംവിധാനമൊരുക്കാനാണ്  മന്ത്രാലയം തയ്യാറെടുക്കുന്നത്. ഇതിനായി  ‘തകാമുല്‍, തമയ്യുസ്’ എന്ന പുതിയ സോഫ്റ്റ് വെയര്‍ മന്ത്രാലയം തയ്യാറാക്കി.


ഹജ്ജ് മന്ത്രാലയത്തിന്‍റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരിക്കും ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിക്കുക. ഈ പദ്ധതി നടപ്പാക്കുന്നത്തിനു വിവിധ മന്ത്രാലയങ്ങളുടെ സഹകരണവും ആവശ്യമാണ്, ഹജ്ജ് സഹ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സല്‍മാന്‍ അറിയിച്ചു. 


ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ ആദ്യത്തെ സേവനം വിസ കരസ്ഥമാക്കുക എന്നതാണ്. അതിനാലാണ് സൗദി ഹജ്ജ് മന്ത്രാലയം ഈ സേവനത്തിനുള്ള സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്നത്.


കൂടാതെ തീര്‍ഥാടകര്‍ സൗദിയിലത്തെിയ ശേഷം ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഹജ്ജ് മന്ത്രാലയം ആലോചിക്കുന്നുണ്ട്.


തീര്‍ഥാടകരുടെ എമിഗ്രേഷന്‍ നടപടികള്‍ സ്വരാജ്യത്ത് വെച്ച് പൂര്‍ത്തീകരിച്ച് യാത്ര ആരംഭിക്കുന്ന സംവിധാനം കഴിഞ്ഞ വര്‍ഷം മുതല്‍ ഭാഗികമായി ആരംഭിച്ചിരുന്നു. ഇതു വഴി വിമാനത്താവളത്തിലിറങ്ങുന്ന തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ താമസ സ്ഥലത്തേക്കും പുണ്യനഗരിയിലേക്കും യാത്രയാവാന്‍ സാധിച്ചിരുന്നു.